Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 2:22 am

Menu

Published on September 14, 2015 at 12:25 pm

അവൾ അവനിൽ ആഗ്രഹിക്കുന്നത്…..

things-women-desperately-want-from-men

തൻറെ പുരുഷൻ എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് സ്ത്രീക്ക് പല സങ്കല്പങ്ങളും ഉണ്ടാകും.ഇഷ്ടപ്പെടുന്ന പുരുഷന്‍മാരുടെ വളരെ ചെറിയ കാര്യങ്ങള്‍ പോലും സ്ത്രീകള്‍ ശ്രദ്ധിക്കും അവര്‍ ആഗ്രഹിക്കുന്ന തലത്തില്‍ അല്ലെങ്കിലും അങ്ങനെ ആക്കി തീര്‍ക്കാന്‍ ശ്രമിക്കും. കുറ്റമറ്റതും ആവേശകരവുമായ ബന്ധങ്ങളാണ് സ്ത്രീകള്‍ക്ക് ആവശ്യം. ഉള്ളതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളിലും മികച്ച പുരുഷന്‍മാരെയാണ് സ്ത്രീകള്‍ക്കിഷ്ടം. പുരുഷന്‍മാരില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്…..

ഇഷ്ടപ്പെടുന്ന പുരുഷന് നല്ല ഗുണഗണങ്ങള്‍ ഉണ്ടായിരിക്കണം എന്ന് സ്ത്രീകള്‍ ആഗ്രഹിക്കാറുണ്ട്. പരസ്പരമുള്ള ബന്ധത്തില്‍ നന്മകള്‍ ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. അതിനാല്‍ ഇതിനുള്ള ഗുണങ്ങള്‍ പുരുഷനില്‍ ഉണ്ടായിരിക്കണം. വിശ്വസ്തരും, സത്യസന്ധരും, സ്‌നേഹവും സംരക്ഷണവും നല്‍കുന്നവരും ആയിരിക്കണം പങ്കാളികള്‍ എന്നാണ് സ്ത്രീകളുടെ ആഗ്രഹം.

പുരുഷന്‍ അവനവന്‍റെ തന്നെ ശരീരത്തോട് കാണിക്കുന്ന അശ്രദ്ധ സ്ത്രീകള്‍ ഇഷ്ടപ്പെടില്ല. അലസമായി ഡ്രസ് ചെയ്ത്, മുടി ചീകിയൊതുക്കാതെ, നഖവും വളര്‍ത്തി, നാറുന്ന സോക്സും ധരിച്ചു വരുന്നവനെ സ്ത്രീ എങ്ങനെ ഇഷ്ടപ്പെടും? സ്വന്തം ശരീരത്തോട് ഇത്ര അലസതയാണെങ്കില്‍ തന്‍റെ കാര്യങ്ങള്‍ എങ്ങനെ ഇയാള്‍ മാനേജുചെയ്യുമെന്ന് സ്ത്രീകള്‍ സംശയിക്കാം.

സ്ത്രീയോട് എപ്പോഴും ഒരു കരുതല്‍ പുരുഷന്‍ സൂക്ഷിക്കണം. റോഡ് ക്രോസ് ചെയ്യുമ്പോള്‍ ആ കരങ്ങളില്‍ പിടിച്ച് ശ്രദ്ധയോടെ മറുഭാഗത്തെത്തുക. അവളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുക. ബീച്ചില്‍, സിനിമാ തിയേറ്ററില്‍, പ്രഭാതനടത്തത്തില്‍ എല്ലാം സ്നേഹത്തോടെയുള്ള ഒരു കരുതല്‍ പ്രകടിപ്പിക്കണം.

ഒരാളുടെ സൗന്ദര്യം കാഴ്ചയില്‍ അല്ല മനസ്സിലാണന്ന് പറയും. മുഖ സൗന്ദര്യത്തേക്കാള്‍ പുരുഷന്‍മാരുടെ നല്ല വ്യക്തിത്വവും പെരുമാറ്റവും ആണ് സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുക. എങ്കിലും കാഴ്ചയില്‍ വൃത്തിയോടെയും വെടുപ്പോടെയും ഇരിക്കുന്നത് പരസ്പരമുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കും.

ദേഷ്യം, അമിത സ്വാര്‍ത്ഥത,അഹന്ത എന്നിവ പ്രകടിപ്പിക്കുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്ക് പൊതുവെ ഇഷ്ടമായിരിക്കില്ല. രണ്ടുപേരെയും ഒരു പോലെ ആശ്രയിക്കുന്ന ബന്ധമാണ് സ്ത്രീകള്‍ക്കിഷ്ടം. മറ്റുള്ളവരുമായി തങ്ങളെ താരതമ്യം ചെയ്യുന്നത് സ്ത്രീകള്‍ക്ക് ഇഷ്ടമാവില്ല.

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ് എന്ന ബോധം പുരുഷന്‍‌മാര്‍ക്ക് ഉണ്ടായിരിക്കണം. കാരണം, പുരുഷന്‍റെ സ്നേഹപ്രകടനം സ്ത്രീ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ഒരു ചിരി, തലോടല്‍, സാന്ത്വനം ഇതൊക്കെ അവള്‍ക്ക് ഇഷ്ടമാണ്. അത് വേണ്ടപ്പോഴൊക്കെ കണ്ടറിഞ്ഞ് ചെയ്യുക. അല്ലാതെ, കരഞ്ഞമുഖവുമായിരിക്കുന്ന അവളുടെ മുഖത്തുനോക്കി നാലു ശകാരവാക്കുകള്‍ പറഞ്ഞാല്‍, പിന്നീടുള്ളതെല്ലാം അനുഭവിക്കാന്‍ തയ്യാറാവുക.
വായ് നാറ്റവും ശരീര ദുര്‍ഗന്ധവും പലരും നേരിടുന്ന പ്രശ്‌നമാണ്. രണ്ട് കൂട്ടര്‍ക്കും ഈ പ്രശ്‌നം ഒരുപോലെ ഉണ്ടകാം . പങ്കാളിയില്‍ മതിപ്പുണ്ടാക്കണം എന്നുണ്ടെങ്കില്‍ വായ്‌നാറ്റവും ശരീര ദുര്‍ഗന്ധവും അകറ്റുക. പുരുഷന്‍മാരുടെ ശരീര ഗന്ധം നല്ലതായിരിക്കണം എന്ന് സ്ത്രീകള്‍ ആഗ്രഹിക്കാറുണ്ട്. പുരുഷന്‍മാര്‍ കൂടുതല്‍ വിയര്‍ക്കുന്നതിനാല്‍ ശരീരത്തിന് ദുര്‍ഗന്ധം അനുഭവപ്പെടാന്‍സാധ്യത കൂടുതലാണ് ഇത് സ്ത്രീകള്‍ക്ക് പൊതുവെ സഹിക്കാന്‍ ബുദ്ധിമുട്ടാണ്.

‘സെന്‍സ് ഓഫ് ഹ്യൂമര്‍’ സ്ത്രീകളെ ഏറെ ആകര്‍ഷിക്കും. എന്തു സംഭവിച്ചാലും മസിലുപിടിച്ചുനടക്കുന്നവരെ അവര്‍ക്ക് ഇഷ്ടമാകില്ല. പ്രശ്നങ്ങളെ പുഞ്ചിരിയോടെ നേരിടാനുള്ള കഴിവ് വളര്‍ത്തിയെടുക്കുക. എത്ര ഗുരുതരമായ പ്രോബ്ലങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാലും ‘ഇതും കടന്നുപോകും’ എന്ന മനോഭാവത്തോടെ പെരുമാറുക. പ്രതിസന്ധി ഘട്ടങ്ങളില്‍ തളര്‍ന്നുപോകുന്നവരെയല്ല, തങ്ങള്‍ക്ക് താങ്ങാകുന്നവരെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News