Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 2:36 pm

Menu

Published on September 23, 2015 at 3:53 pm

ഗര്‍ഭിണിയുടെ നഗ്നചിത്രത്തിന് 27 കോടി രൂപ

pregnant-lady-naked-photo-price-27-crores

ന്യൂയോര്‍ക്ക്:ഇന്ത്യന്‍ ചിത്രകാരനായ ഫ്രാന്‍സിസ് ന്യൂട്ടന്‍ സൂസ വരച്ച നഗ്നയായ ഒരു ഗര്‍ഭിണിയും ഭര്‍ത്താവും കിടക്കുന്ന ചിത്രം ഒന്നും രണ്ടും രൂപയ്ക്കല്ല, 27 കോടിരൂപയ്ക്കാണ് വിറ്റുപോയത്. ഇന്ത്യന്‍ ചിത്രകാരന്‍ വരച്ച ഏറ്റവും വിലപിടിപ്പുള്ള ചിത്രമാണിപ്പോള്‍ ഫ്രാന്‍സിസ് ന്യൂട്ടണ്‍ സൂസയുടെ ‘ബര്‍ത്ത്’. കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തിലാണ് സൂസയുടെ ചിത്രം 27 കോടിക്ക് വിറ്റുപോയത്.

ചിത്രങ്ങള്‍ ശേഖരിക്കുന്ന ഡല്‍ഹിക്കാരനായ കിരണ്‍ നദാറാണ് 27 കോടി മുടക്കി ബര്‍ത്തിനെ സ്വന്തമാക്കിയത്. എട്ട് അടി നീളവും നാലു അടി വീതിയുമുള്ളതാണ് ഈ ഓയില്‍ പെയ്ന്റിങ്. 2008ല്‍ നടന്ന ക്രിസ്റ്റീസ് ലേലത്തില്‍ 2.5 മില്യന്‍ ഡോളര്‍ ചെലവാക്കി ടീന അംബാനി ഈ ചിത്രം സ്വന്തമാക്കിയിരുന്നു.

പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ ഭാര്യയായ ടീന അംബാനി ഹാര്‍മണി ആര്‍ട്‌സ് ഫൗണ്ടേഷനു വേണ്ടിയാണു ചിത്രം വാങ്ങിയത്. ടീനയുടെ നേതൃത്വത്തിലാണ് ഈ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. 1955ല്‍ ജനിച്ച സൂസയുടെ മികച്ച ചിത്രമായി പരിഗണിക്കുന്ന സൃഷ്ടിയാണ് ബര്‍ത്ത്.

ഗോവ സ്വദേശിയായ സൂസ 2002ല്‍ അന്തരിച്ചു. എന്നാല്‍ വിദേശമാധ്യമങ്ങള്‍ക്കും ചിത്രകാര്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. മുംബൈയിലാണ് സൂസ വിദ്യാഭ്യാസം നടത്തിയത്. ഒരു പ്രമുഖ കോളെജില്‍ നിന്ന് അധികൃതര്‍ സൂസയെ പുറത്താക്കി. ഇതിനാല്‍ അക്കാഡമികമായ ചിത്രകലാ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനും കഴിഞ്ഞില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News