Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 12:57 am

Menu

Published on September 26, 2015 at 2:35 pm

അപൂര്‍വ സൂപ്പര്‍മൂണ്‍ മറ്റന്നാള്‍; ഭയക്കേണ്ടതുണ്ടോ?

rare-supermoon-eclipse-should-bring-wonder

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഞായറാഴ്ച. അമേരിക്കയിലും ആഫ്രിക്കയിലും 27നു രാത്രി പൂര്‍ണ രൂപത്തില്‍ ദൃശ്യമാകുന്ന സൂപ്പര്‍മൂണ്‍ ഇന്ത്യന്‍ സമയം 28നു രാവിലെ 5.40 മുതല്‍ പുലരും വരെ കേരളത്തിലും ദൃശ്യമാകും. നാലു സമ്പൂര്‍ണ ചന്ദ്രഗ്രഹണങ്ങള്‍ സംഭവിക്കുന്ന ടെട്രാഡ് എന്ന പ്രതിഭാസമാണു ലോകത്തെ കാത്തിരിക്കുന്നത്.

സൂര്യന്റെയും ചന്ദ്രന്റെയും മധ്യത്തിലായി ഭൂമി വരികയും ഭൂമിയുടെ നിഴല്‍ ചന്ദ്രന്‍ മറയ്ക്കുകയും ചെയ്യുന്നതാണു ചന്ദ്രഗ്രഹണം. ഈ സമയത്ത് സൂര്യരശ്മികള്‍ ചന്ദ്രനിലേക്കു പതിക്കും. അങ്ങനെ ചന്ദ്രന്‍ ചുവപ്പു നിറത്തില്‍ കാണപ്പെടും. ഇതാണു ബ്ലഡ് മൂണ്‍ അഥവാ രക്ത ചന്ദ്രന്‍ എന്ന് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14, 15, ഒക്ടോബര്‍ 8, ഇക്കൊല്ലം ഏപ്രില്‍ 4, സെപ്റ്റംബര്‍ 27, 28 എന്നി തിയതികളില്‍ ഇതു സംഭവിച്ചിരുന്നു.

എന്നാല്‍ നാളെ ദൃശ്യമാകാന്‍ പോകുന്ന ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത സ്ഥാനത്തായാകും എത്തുക. ഇതിനു മുന്‍പ് 1982ൽ ആണ് ഇങ്ങനെയൊരു സാഹചര്യമുണ്ടായിട്ടുള്ളത്.

ജാഗ്രതാ നിര്‍ദേശം
പതിമൂന്ന് പൂര്‍ണചന്ദ്രന് ശേഷം വരുന്ന പ്രതിഭാസമാണ് സൂപ്പര്‍മൂണ്‍, ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും കൂടുതല്‍ അടുത്തുവരുന്ന സമയം.

➧ വരും ദിവസങ്ങളില്‍ ചന്ദ്രന്‍ ഭൂമിയോട് കൂടുതല്‍ അടുത്തു വരുന്നതിനാല്‍ ശക്തമായ വേലിയേറ്റത്തിനും, വേലി ഇറക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

➧ കടലിലും കായലിലും ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഈ ദിവസങ്ങളില്‍ ശക്തമായ വേലിയേറ്റത്തിനും വേലി ഇറക്കത്തിനും സാധ്യത ഉണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

➧ തെക്കന്‍ ജില്ലകളില്‍ ശക്തമായ വേലിയേറ്റത്തിനൊപ്പം കടല്‍ ഉള്‍വലിയാനും സാധ്യതയുണ്ട്. രണ്ടു മീറ്റര്‍ ഉയരത്തില്‍ ശക്തമേറിയ തിരമാലകള്‍ക്കും സാധ്യത. കായലുകളിലും ജലനിരപ്പ് ഉയുരാന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. നാളെ മുതല്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കടലിലും കായലിലും ഇറങ്ങുന്നവര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

➧ ദ്വീപുകളിലും വെള്ളം കയറാന്‍ ഇടയുണ്ടെന്നു പറയുന്നു. തീരദേശ ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റും തുറക്കാനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News