Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 16, 2026 10:26 am

Menu

Published on September 28, 2015 at 3:49 pm

നിങ്ങളുടെ ഈ ആഴ്ച: നക്ഷത്രഫലം

astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)
സ്വന്തമായി കോൺട്രാക്റ്റ് തൊഴിൽ ചെയ്യുന്നവർക്ക് മികച്ച നേട്ടം കൈവരിക്കാനാകും. മരുമകളോട് പ്രിയമുള്ളവരായിരിക്കും. നൃത്ത സംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയ സാധ്യത കാണുന്നു. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പുത്രലബ്ധിക്കുള്ള സമയമാണ്. പാർട്ടി പ്രവർത്തകർക്ക് അനുകൂലമായ സന്ദർഭം കാണുന്നു. അൽപം അലസതയുണ്ടാകും. മതപരമായി സൽക്കർമ്മങ്ങൾ ചെയ്യാൻ സാധിക്കാതെ വരും. ജീവിതത്തിൽ ഒരു വലിയ മുന്നേറ്റവും കൈവരാൻ ഇടയുണ്ട്.ഗൗരവവും ബലവും ഉണ്ടാകും. ഉദരസംബന്ധമായ രോഗം വരാനും മർമ്മഭാഗങ്ങളിൽ രോഗം വരാനുമിടയുണ്ട്. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും.

ഇടവക്കൂറ് (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)
കുടുംബാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സമയമാണ്. വിദേശത്ത് ജോലിക്കായി പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്.നിലം, വസ്തുക്കൾ വാങ്ങാവുന്നതാണ്. ഗൃഹം നിർമ്മിക്കാൻ ഉചിതമായ അവസരമാണ്. ഉയർന്ന ഉദ്യോഗസ്ഥർക്ക് അനുകൂലമായ സമയമാണ്. ഹാസ്യകലാ പ്രകടനക്കാർക്ക് വിജയസാധ്യത കാണുന്നു. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കാനിടയുണ്ട്. വാഹനം വാങ്ങാൻ ഉത്തമ സമയമാണ്. ഗുരുക്കന്മാരെ സന്ദർശിക്കാനുള്ള സന്ദർഭം കാണുന്നു. സന്താനങ്ങൾക്ക് വിവാഹം നടത്തുക, സന്താനങ്ങൾക്ക് ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. ദമ്പതികളിൽ ആത്മസംതൃപ്തിയുണ്ടായിരിക്കുന്നതായിരിക്കും.

മിഥുനക്കൂറ് (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)
വിദേശത്ത് ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. സഹോദര ഐക്യം കുറയുന്നതായിരിക്കും. എംബിഎ തൊഴിൽസംബന്ധമായി പഠിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. പിതാവുമായി സ്നേഹമായും കാര്യങ്ങള്‍ നിറവേറ്റുകയും ചെയ്യും. ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽക്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും.ശത്രുക്കളാൽ ശല്യം വരാനിടയുണ്ട്. കംപ്യൂട്ടർ സെന്റർ പോലുള്ള സ്വയം സ്ഥാപനങ്ങളിൽ അംഗത്വം വർദ്ധിക്കും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടും.കാരിയം, വെള്ളി മുതലായ ലോഹങ്ങളാൽ തൊഴിൽ ചെയ്യുന്നവർക്ക് അധികലാഭം ലഭ്യമാകും.

കർക്കടകക്കൂറ് (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)
സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ലോഹങ്ങളാലും അഗ്നിസംബന്ധമായും തൊഴിൽ ചെയ്യുന്നവർക്ക് മികച്ചലാഭം കൈവരിക്കും.വിദ്യാഭ്യാസപുരോഗതിയുണ്ടാകും. എൻജിനീയറിങ് സംബന്ധമായി പഠിപ്പ് കഴിഞ്ഞ് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് കമ്പനിയിൽ ജോലി ലഭ്യമാകും. അന്യർക്കായി പരിശ്രമിക്കും. എന്നാൽ അത്യാവശ്യത്തിന് സഹായിക്കാൻ കഴിയാതെ വരും.വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. പാർട്ടിപ്രവർത്തകർക്ക് അനുകൂലമായ സമയമാണ്. മനോവ്യാകുലതയുണ്ടായിരിക്കും.സഹോദരങ്ങൾക്ക് അൽപം വൈഷമ്യങ്ങൾ ഉണ്ടാകും. സന്താനങ്ങളാൽ മാനസിക സന്തോഷം ഉണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)
സർക്കാർ ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവർക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. സന്താനലബ്ധിക്കുള്ള സന്ദർഭം കാണുന്നു. മാധുര്യവും വശ്യതയും ആയ സംസാരത്താൽ അയൽവാസികളെ ആകർഷിക്കും. സഹോദരങ്ങളുടെ പിണക്കം മാറി വരും. കുടുംബാഭിവൃദ്ധിയുണ്ടാകും. സന്താനങ്ങൾക്ക് വിവാഹം നടത്തുക. ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം ലഭ്യമാകും. എല്ലാകാര്യങ്ങളിലും വിജയം കണ്ടെത്തും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതാണ്. പാർട്ടിപ്രവർത്തകർക്ക് അനുകൂലമായ സമയമാണ്. കലാവാസനയുണ്ടാകും. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. മനോചഞ്ചലം അനുഭവപ്പെടും.

കന്നിക്കൂറ് (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)
കണക്കർ, ക്ലാർക്ക് മുതലായ തസ്തികയിലേക്ക് പരീക്ഷ എഴുതുന്നവർക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. ശയനസുഖം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം. എന്നാൽ അപ്രതീക്ഷിതമായി ചെലവുകൾ വർദ്ധിക്കും. ബന്ധുക്കളോട് ഐക്യത കുറയും. കുടുംബത്തിൽ നിന്നും പിരിയാനുള്ള സാധ്യത കാണുന്നു. അന്യർക്കായി അടിമയെപ്പോലെ പണി ചെയ്യും. സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്. സ്വന്തമായി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭിക്കുന്നതായിരിക്കും. അടിക്കടി തീർത്ഥയാത്ര ചെയ്യാനുള്ള അവസര പ്രാപ്തിയുണ്ടാകും.പല നാടുകളെകുറിച്ച് അറിയാനുള്ള സന്ദർഭം കാണുന്നു. കാര്യതടസ്സം അനുഭവപ്പെടും. മാതാപിതാക്കൾക്ക് അസുഖം വരാനുള്ള സന്ദർഭം കാണുന്നു.

തുലാക്കൂറ് (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക) ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും അവസരമാണ്. സ്വന്തമായി ചിട്ടി, ബാങ്കുകൾ ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. അംഗത്വം വർദ്ധിക്കും. പണപഴക്കം അധികരിക്കും. റിയൽഎസ്റ്റേറ്റുകാർക്ക് വേഗം തൊഴിൽ നടക്കുന്നതായിരിക്കും.സൽക്കർമ്മങ്ങൾ ചെയ്യുമെങ്കിലും കോപിഷ്ഠനായിരിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭ്യമാകും. സ്വന്തമായി കോൺട്രാക്റ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചലാഭം ലഭ്യമാകും.മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. സാമർത്ഥ്യമായി എല്ലാകാര്യങ്ങളും ചെയ്തുതീർക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു. മാതാവിനോട് സ്നേഹമായിരിക്കും.

വൃശ്ചികക്കൂറ് (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)
പട്ടാളത്തിലോ പോലിസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്. വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ള വിജയസാധ്യത കാണുന്നു. യന്ത്രശാലകളിൽ അധികലാഭം ലഭ്യമാകും. ഇലക്ട്രിക് ഇലക്ട്രോണിക്സ് സംബന്ധമായി തൊഴിൽ ചെയ്യുന്നവർക്ക് അധികലാഭം ലഭ്യമാകും.അതിഥികളെയും ബ്രാഹ്മണരെയും സഹായിക്കുകയും സൽക്കരിക്കുകയും ചെയ്യും. മാതാപിതാക്കളുടെ അഭിപ്രായം അനുസരിച്ച് പ്രവർത്തിക്കും. സഹോദരങ്ങളാൽ ശല്യം ഉണ്ടാകും. ഗൃഹം നിർമ്മിക്കാനുള്ള സന്ദർഭം കാണുന്നു. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കുന്നതായിരിക്കും. മാതാപിതാക്കൾക്ക് അസുഖം വരാനിടയുണ്ട്. അപ്രതീക്ഷിതമായി ചെലവുകൾ വർദ്ധിക്കും. സന്ധിവേദന, കൈകാലുകൾക്ക് വേദന എന്നിവയുണ്ടാകും

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)
സഹോദരങ്ങൾക്ക് സമയം അത്ര നന്നല്ല. സത്യസന്ധമായ പ്രവൃത്തിയാൽ അയൽവാസികളെ ആകർഷിക്കും. സർക്കാരിൽനിന്നും പൊതുജനങ്ങളിൽനിന്നും ബഹുമതിയും സ്നേഹവും ലഭ്യമാകും. എല്ലാ മേഖലകളിലും വിജയം കണ്ടെത്തും. അഭിപ്രായം അംഗീകരിക്കത്തക്കവണ്ണം ഉള്ളതായിരിക്കും. വലിയ പ്രയത്നങ്ങളിൽ ഏർപ്പെടും. വസ്തുക്കൾ, വാഹനം വാങ്ങാവുന്നതാണ്. ചിട്ടി, മറ്റു സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് അധികലാഭം ലഭ്യമാകും. പല കേസുകളും വിജയിക്കും. വക്കീൽ തസ്തികയിൽ പരീക്ഷ എഴുതുന്നവർക്ക് വിജയസാധ്യതയുണ്ടാകും. വിനോദയാത്രയ്ക്കുള്ള സന്ദർഭം കാണുന്നു. ക്ഷേത്രദർശനം നടത്തും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടും. അന്യമതസ്കരുടെ ധനം വന്നുചേരും. വൃക്ക സംബന്ധമായി രോഗം വർദ്ധിക്കാവുന്നതാണ്.

മകരക്കൂറ് (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)
അന്യർക്കായി ജോലി ചെയ്യേണ്ടതായി വരും. ജ്യോതിഷം, മായാജാലം മുതലായ തൊഴിൽ ചെയ്യുന്നവർക്ക് അധികലാഭം ലഭ്യമാകും. വിവാഹം അന്വേഷിക്കുന്നവർക്ക് ഭംഗിയും നല്ല സ്വഭാവവും ഉള്ള ബന്ധം ലഭിക്കാനിടയുണ്ട്.രോഗം തിരിച്ചറിയാതെ വിഷമിക്കും. സുഹൃത്തുക്കളാൽ ധനനഷ്ടം വരാവുന്നതാണ്. അൽപം കടം വരാനിടയുണ്ട്. മോഷ്ടാക്കളാലും ഭയം വരാവുന്നതാണ്. പരസ്ത്രീ സംഗമം വരാതെ സൂക്ഷിക്കുക. ആല, ചെറുകിട വ്യാപാരികൾക്കും അധികലാഭം ലഭ്യമാകും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. പലമേഖലകളിലും വിജയം കണ്ടെത്തും. ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പരീക്ഷ എഴുതുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. പ്രമേഹരോഗികൾക്ക് രോഗം വർദ്ധിക്കുന്നതായിരിക്കും.

കുംഭക്കൂറ് (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)
അധ്യാപികവൃത്തിക്കായി പരീക്ഷ എഴുതുന്നവർക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു.കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് നിർവാഹ ചുമതല ലഭിക്കാവുന്നതാണ്. ശാസ്ത്രജ്ഞർക്ക് പ്രശസ്തിയുടെ അവസരമാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. യുവതികളാൽ പുരുഷന്മാർക്ക് ഏമാറ്റം വരാനിടയുണ്ട്. പരസ്ത്രീ സംഗമം വരാവുന്നതായിരിക്കും. മദ്ധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. ഏത് മേഖലയിലായാലും ആ മേഖലകളിൽ വിജയം കണ്ടെത്തും. പുസ്തകം എഴുതുന്നവർക്ക് അനുകൂലമായ സന്ദർഭം കാണുന്നു.ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. സന്താനങ്ങളാൽ പലവിധ സന്തോഷം ഉണ്ടാകും. വ്യാപാരജ്ഞാനം ഉണ്ടാകുന്നതായിരിക്കും. തീർത്ഥാടനം, ക്ഷേത്രദർശനം എന്നിവക്കുള്ള സന്ദർഭം കാണുന്നു.

മീനക്കൂറ് (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)
കുടുംബാഭിവൃദ്ധിയുണ്ടാകും. വിദേശത്ത് ജോലിക്കായി പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. മാതുലന്മാരാൽ മാനസിക വിഷമം വരാനിടയുണ്ട്. അപകീർത്തി വരാനിടയുണ്ട്.അന്യർക്ക് ശല്യം കൊടുക്കുന്നതായിരിക്കും. പെൺസന്താനങ്ങൾക്ക് അനുകൂലമായ സമയമായി കാണുന്നു.അൽപം അലസത അനുഭവപ്പെടും. മരുമക്കളോട് പ്രിയം ഉള്ളവരായിരിക്കും. ജ്യോതിഷം മുതലായ ശാസ്ത്രങ്ങളിൽ അറിവ് ഉണ്ടാകാനിടയുണ്ട്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകുന്നതായിരിക്കും. വിവാഹതടസ്സം ചിലർക്ക് വരാവുന്നതാണ്. പാർട്ടിപ്രവർത്തകർക്ക് എതിർകക്ഷിയിൽ ചേരാനുള്ള സന്ദർഭം കാണുന്നു. മൂത്രാശയം സംബന്ധമായി രോഗം വരാനിടയുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News