Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on September 29, 2015 at 12:39 pm

പുരുഷന്മാരേ, നിങ്ങൾക്കറിയണ്ടേ, പണത്തിനപ്പുറം സ്ത്രീകൾ ആഗ്രഹിക്കുന്നതെന്തൊക്കെയെന്ന്….

things-your-girl-craves-other-than-money

പണത്തിലുപരിയായി മറ്റ് പല കാര്യങ്ങളും സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് ആഗ്രഹിക്കുന്നുണ്ട് എന്നാണ് അടുത്തകാലത്ത് നടത്തിയ ഒരു പഠനത്തിൽ പറയുന്നത്.വൈകാരികമായ, പണം കൊണ്ട് നേടാനാവാത്ത പല കാര്യങ്ങളും അവര്‍ ആഗ്രഹിക്കുന്നു. എന്നിരുന്നാലും സമയാസാമയങ്ങളില്‍ നമുക്ക് ആവശ്യമായവ വാങ്ങാനാവുന്നത് വഴി പണം നമുക്ക് സന്തോഷം നല്കുന്നുണ്ട്. എന്നാല്‍ അത് ഇവിടെ പറയുന്ന കാര്യങ്ങളോളം പ്രധാനപ്പെട്ടതല്ല.

1. ക്ഷമ
സ്ത്രീകള്‍ തങ്ങളുടെ ബന്ധത്തില്‍ ക്ഷമ ആഗ്രഹിക്കുന്നു. ഭര്‍ത്താവ് ക്ഷമയുള്ളവനാണെങ്കില്‍ സ്ത്രീ ഭാഗ്യമുള്ളവളാണ്.

2. ബഹുമാനം
സ്ത്രീക്ക് അവളര്‍ഹിക്കുന്ന ബഹുമാനം നല്കുക. അവള്‍ക്ക് ശരിയായ ബഹുമാനം നല്കിയാല്‍ അവള്‍ ഉപാധികളില്ലാതെ നിങ്ങളെ സ്നേഹിക്കും.

3. സ്നേഹം
നാളെ എന്നൊന്ന് ഇല്ല എന്ന രീതിയില്‍ അവളെ സ്നേഹിക്കുക. അവള്‍ ഇത് പണത്തേക്കാളും മറ്റ് ഏത് വിലപിടിപ്പുള്ള വസ്തുക്കളേക്കാളും വിലമതിക്കും.

4. കരുത്ത്
ഒരു പുരുഷന്‍ സ്ത്രീക്ക് കരുത്ത് നല്കുന്ന തൂണാണ്. നിങ്ങള്‍ അവളുടെ കരുത്താണ് എന്ന് ബോധ്യപ്പെടുത്തിയാല്‍ അവള്‍ നിങ്ങളെ ആരാധിക്കും. എത്ര തിരക്കാണെങ്കിലും അവള്‍ അര്‍ഹിക്കുന്ന സമയം നല്കുക. ക്രമേണ നിങ്ങളുടെ ബന്ധം ഏറെ വളരും.

5. കുടുംബം
ഭാര്യയുടെ കുടുംബം നിങ്ങളുടേതാണെന്ന വിധത്തില്‍ സ്നേഹിക്കുക. നിങ്ങള്‍ ഇത് ഭംഗിയായി ചെയ്താല്‍ ഇതേ പരിഗണന നിങ്ങൾക്കും ലഭിക്കും

Loading...

Comments are closed.

More News