Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 11:08 pm

Menu

Published on October 14, 2015 at 11:00 am

തെങ്ങില്‍ നിന്ന് വീണ ഓല വൈറലാകുന്നു….

sivadas-vasu-viral-image

ശിവദാസ് വാസു എന്ന വ്യക്തിയാണ് തിങ്കളാഴ്ച രാവിലെ ഫേസ്ബുക്കിലെ ‘ഞാനെടുത്ത ഫോട്ടോകള്‍’ എന്ന ഗ്രൂപ്പില്‍ താഴെ കാണുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. ഒരു തെങ്ങില്‍ നിന്നും വീഴുന്ന ഓലയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അപൂര്‍വ്വമായ ചിത്രം എന്ന നിലയില്‍ നിരവധി പേര്‍ ചിത്രത്തെ പുകഴ്ത്തി.മാത്രമല്ല പോസ്റ്റ് ചെയ്ത ഗ്രൂപ്പിന് പുറത്തേക്കും ചിത്രം പ്രചരിക്കാന്‍ തുടങ്ങി.വാട്ട്‌സ്ആപ്പിലും ചിത്രം ചര്‍ച്ചയായി.
ട്രോള്‍ ഗ്രൂപ്പുകളിലും ചര്‍ച്ചയായ ചിത്രം എന്നാല്‍ വ്യാജമാണെന്ന് പറഞ്ഞുള്ള പോസ്റ്റുകളും പ്രചരിച്ചു.

Feature-Image-2

Feature-Image-1

എന്നാല്‍ പിന്നീട് വിശദീകരണവുമായി ശിവദാസ് വാസു എത്തി, അടുത്ത പറമ്പില്‍ തേങ്ങയിടുവാന്‍ ഒരാള്‍ വന്നപ്പോള്‍ എടുത്ത ചിത്രമാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചു. തെങ്ങോല താഴെ പതിക്കും മുന്‍പ് ആകാശനീലിമയുടെ ബാക്ക് ഗ്രൗണ്ടില്‍ ഒരു ചിത്രമെടുത്താലോ എന്ന് തോന്നി. അങ്ങനെ തെങ്ങിന്‍ മുകളില്‍ ഇരുന്ന ചേട്ടനോട് ആവശ്യപ്പെട്ട് ഉണങ്ങിയ ഓല താഴെക്ക് ഇടുവാന്‍ ആവശ്യപ്പെട്ടു!. ഓല വീഴുന്നതിനു മുന്‍പ് തെങ്ങിന്‍ മരത്തോടു ചേര്‍ന്ന് നിന്ന് ക്യാമറയില്‍ ഷോട്ട് എടുത്തു. കൌതുകരമായ ചിത്രം പിന്നീട് വാട്ടര്‍മാര്‍ക്കിടാതെ പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവം ഹിറ്റായത്. പലരും ചിത്രം ഫൈക്കാണ് എന്ന് പറയുന്നത് വേദനിപ്പിച്ചതായി ശിവദാസ് പറയുന്നു. പിന്നീട് പലരും ഇതിന്റെ അവകാശം കൈവശപ്പെടുത്തിയതായും ശിവദാസ് പറയുന്നു.

Feature-Image-3

Loading...

Leave a Reply

Your email address will not be published.

More News