Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പല ആവശ്യങ്ങൾക്കായി നിരവധി ആളുകളാണ് നമ്മുടെ നാട്ടില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ആഫ്രിക്ക, സിംഗപ്പൂര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ജോലി, പഠനം, വിനോദസഞ്ചാരം തുടങ്ങിയവയ്‌ക്കാണ് പ്രധാനമായും കൂടുതല്‍ പേരും വിദേശത്തേക്ക് പോകുന്നത്. വിദേശത്തേക്ക് പോകുന്നവര്‍ ഉറപ്പായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.
➤ ലഗേജിനെക്കുറിച്ച് വ്യക്തമായ ധാരണ വേണം
ഒരു രാജ്യത്തേക്ക് പോകുമ്പോള്‍, അവിടേക്ക് കൊണ്ടുപോകാന്‍ പറ്റാത്ത സാധനങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. അതുപോലെ കൊണ്ടുപോകാന്‍ സാധിക്കുന്ന ലഗേജിന്റെ അളവും കൃത്യമായി മനസിലാക്കിയിരിക്കണം.
➤ ചെയ്യാന്‍ പാടില്ലാത്തതും പോകാന്‍ പാടില്ലാത്തതും
ഒരു രാജ്യത്ത് പോകുമ്പോള്‍, അവിടെ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ടാകും. അതു മനസിലാക്കിയിരിക്കണം. അതുപോലെ അവിടെ നമ്മള്‍ക്ക് പ്രവേശനാനുമതി ഇല്ലാത്ത സ്ഥലങ്ങള്‍ ഉണ്ടാകും. അതും മനസിലാക്കിയിരിക്കണം.
➤ ആവശ്യത്തിന് പണം അവിടുത്തെ കറന്‍സിയാക്കി മാറ്റി കൈയില്‍ കരുതണം
ഒരു വിദേശ രാജ്യത്തേക്ക് പോകുമ്പോള്‍, അവിടുത്തെ കറന്‍സിയാക്കി, ആവശ്യത്തിന് പണം കൈയില്‍ കരുതിയിരിക്കണം. പെട്ടെന്ന് ഒരു ആവശ്യം ഉണ്ടായാല്‍ ബുദ്ധിമുട്ടാതിരിക്കാനാണിത്.
➤ ഒരു മാപ്പ് കൈയില്‍ കരുതണം
വിനോദയാത്രയ്‌ക്കായി ഒരു രാജ്യത്തേക്ക് പോകുമ്പോള്‍ ആ രാജ്യത്തെ കാണേണ്ട സ്ഥലങ്ങളുടെ വിശദ വിവരങ്ങള്‍ അടങ്ങിയ ഒരു മാപ്പ് കൈയില്‍ ഉണ്ടാകണം.
➤ അപരിചിതരോട് അടുപ്പം വേണ്ട
അപരിചിതരോട് വ്യക്തിപരമായ വിവരങ്ങള്‍ ഒരു കാരണവശാലും വെളിപ്പെടുത്തരുത്. ഇത് വഞ്ചിക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കും.
➤ തെരുവില്‍നിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ അവിടുത്തെ തെരുവുകളില്‍നിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക. തെരുവ് ഭക്ഷണം പലതരം അസുഖങ്ങള്‍ പിടിപെടാന്‍ കാരണമായേക്കും. അവിടുത്തെ വ്യത്യസ്തതമായ രുചി ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യും.
➤ എല്ലാ രേഖകളും സുരക്ഷിതമായി സൂക്ഷിക്കുക.
പാസ്‌പോര്‍ട്ട്, വിസ, ജോലി-വിദ്യാഭ്യാസ സംബന്ധമായ രേഖകള്‍ എന്നിവയെല്ലാം സുരക്ഷിതമായി സൂക്ഷിക്കുക.
Leave a Reply