Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on October 19, 2015 at 5:49 pm

വാട്‌സ്ആപ്പിന് പണികിട്ടിത്തുടങ്ങി…!!!

whatsapp-and-snapchat

കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിനും പണികിട്ടിത്തുടങ്ങി. മെസേജുകളുടെ അതിപ്രസരം മൂലം വാട്‌സ്ആപ്പിന് സ്‌റ്റോറേജ് ഒരു പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. അതുപോലെ തന്നെ മെസേജുകള്‍ വഴിയുള്ള സുരക്ഷാ വീഴ്ചയും വാട്‌സ്ആപ്പിന് തിരിച്ചടിയാകുന്നു. ഈ പോരായ്മകള്‍ പരിഹരിച്ചതാണ് സ്‌നാപ്ചാറ്റിന് പ്രചാരമേകുന്നത്. ഫെയ്‌സ്ബുക്ക് കുടുംബത്തിലെ ഇന്‍സ്റ്റാഗ്രാം, വാട്ട്‌സാപ്പ് ഫീച്ചറുകള്‍ സമന്വയിപ്പിച്ചാണ് സ്‌നാപ്ചാറ്റ് എത്തിയിരിക്കുന്നത്. ടെക്സ്റ്റ് ചാറ്റിനൊരുപടി മുന്നില്‍ ഇന്‍സ്റ്റന്‍ഡ് ഫോട്ടോ ഷെയറിങ് സേവനമാണ് സ്‌നാപ്ചാറ്റിന് കൂടുതല്‍ പ്രചാരം നല്‍കുന്നത്. ആട്ടോ ഡിലിറ്റിങ് ഫീച്ചറുള്ള സ്‌നാപ്ചാറ്റിലെ വിവരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ നശിക്കപ്പെടുമെന്നതും ആപ്ലിക്കേഷന് ആവശ്യക്കാര്‍ ഏറുന്നു. വാട്‌സ്ആപ്പില്‍ നിന്നും സ്‌നാപ്ചാറ്റിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.ഇത് വാട്സ്ആപ്പിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്.

Loading...

Comments are closed.

More News