Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on October 28, 2015 at 11:15 am

നിങ്ങൾ കിടപ്പറയിൽ നിന്നും സെല്‍ഫി എടുക്കാറുണ്ടോ? സൂക്ഷിക്കുക…!

danger-sign-of-bedroom-selfie

സെൽഫികളിൽ വൈവിധ്യത കൊണ്ടുവരാനാഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ അടുത്തിടെ തുടങ്ങിയ കിടപ്പറ സെല്‍ഫികള്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും വലിയ ട്രെന്‍ഡായി മാറിയിട്ടുണ്ട്. പക്ഷെ ഇതില്‍ ചില അപകടങ്ങള്‍ ഒളി‌ഞ്ഞിരിക്കുന്നുണ്ട് എന്ന കാര്യം നിങ്ങൾക്കറിയാമോ? കിടപ്പറ സെല്‍ഫികളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

➤ മതിപ്പ് ഇല്ലാതാകുന്നു.
സെല്‍ഫി എന്നത് ആത്മരതിയുടെ ഏറ്റവും വലിയ അടയാളമാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ഇത് കിടപ്പറയിലേക്ക് കടന്നുവരുമ്പോള്‍ ആ വ്യക്തികളെക്കുറിച്ചുള്ള മതിപ്പ് പൊതുസമൂഹത്തില്‍ കുറയുന്നു.

➤ അഡിക്ഷനായി മാറുന്നു
കിടപ്പറ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കാലമാണിത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍പ്പോലും അത് സെല്‍ഫിയാക്കുന്ന ഒരു ട്രെന്‍ഡ് പാശ്ചാത്യലോകത്ത് ദൃശ്യമാകുന്നുണ്ട്. ഇത് ഒരുതരം അഡിക്ഷനായി മാറുകയും, മാനസികമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നതായി സൈക്കോളജിസ്റ്റുകള്‍ പറയുന്നു. സെല്‍ഫി അ‍ഡിക്ഷന്‍ മനോരോഗവുമായി ബന്ധപ്പെട്ട് ചികില്‍സ തേടുന്നവരുടെ എണ്ണം ഏറിവരുന്നതായി ബ്രിട്ടനിലെ പ്രമുഖ സൈക്കോളജിസ്റ്റായ ഡോ. ബര്‍ണാഡ് ലീമാന്‍ പറയുന്നു.

➤ ദുരുപയോഗം ചെയ്യപ്പെടുന്നു
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന കിടപ്പറയിലെ സ്വകാര്യനിമിഷങ്ങള്‍ ഏറെക്കാലത്തിനുശേഷം വ്യക്തിപരമായി ശത്രുതയുള്ളവര്‍, മറ്റൊരുതരത്തില്‍ പ്രചരിപ്പിക്കുമ്പോള്‍, അതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. ഒരു ക്ലോസ്ഡ‍് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കിടപ്പറ സെല്‍ഫി, വിശ്വസ്തനായ സുഹൃത്ത് ശത്രുവായി മാറുമ്പോള്‍, പൊതു ഇടങ്ങളില്‍ പോസ്റ്റ് ചെയ്താല്‍, സെല്‍ഫിയില്‍ ഉള്‍പ്പെട്ടവരുടെ സാമൂഹിക-കുടുംബ വ്യക്തി ബന്ധങ്ങളില്‍ തിരിച്ചടികളുണ്ടാകാം.

Loading...

Comments are closed.

More News