Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓഫീസിൽ ആയാലും വേറെ എന്തെങ്കിലും പരിപാടികൾക്കായാലും ലേറ്റ് ആയി എത്തുന്നത് പലരുടേയും ശീലമാണ്.ഒരു പരിധി കഴിഞ്ഞാൽ ഈ ശീലം വളരെ ഗുരുതര പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കും.എന്നാൽ ചില കാര്യങ്ങളിലൊക്കെ അല്പം ശ്രദ്ധിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും.അതിന് നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളാണ്…..
രാവിലെ എഴുനേല്‍ക്കാന്‍ വൈകിയാൽ മറ്റെല്ലാം കാര്യങ്ങളും വൈകും. അതിനാല്‍ നേരത്തെ കിടന്ന് ശീലക്കുക. മതിയായ ഉറക്കം ആവശ്യമാണ്. അതിനാല്‍ ഇക്കാര്യം ഒഴിവാക്കരുത്.
അലാറം അടിക്കുമ്പോള്‍ ഓഫ് ആക്കിയിട്ട് വീണ്ടും കിടക്കുന്ന ശീലം ഉപേക്ഷിക്കുക. അലാറാം കൈ എത്തുന്ന ദൂരത്തിൽ വയ്ക്കരുത്. അലാറാം ഓഫ് ആക്കാനായി എഴുന്നേൽക്കുമ്പോൾ തന്നെ ഉറക്കം നഷ്ടപ്പെട്ടോളും.
ഓഫീസിലും കോളേജിലും മറ്റും സമയത്തിന് എത്തുന്നില്ലെങ്കിൽ തലേ ദിവസം രാത്രി തന്നെ ബാഗ് തയ്യാറാക്കി വയ്‌ക്കാന്‍ ശീലിക്കുക. തിരക്കു പിടിച്ച് ചെയ്യാന്‍ നില്‍ക്കരുത്.
എല്ലാം കാര്യങ്ങളും കൂടി ഒരുമിച്ച് ചെയ്യാന്‍ നില്‍ക്കരുത്. സമയം ക്രമീകരിക്കാൻ പഠിക്കണം. അപ്പോൾ തന്നെ പകുതി പ്രശ്നങ്ങൾ അവസാനിച്ചു.
Leave a Reply