Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on November 14, 2015 at 1:57 pm

എഴ് സ്റ്റെപ്പുകൾ കൊണ്ട് സ്വാദിഷ്ടമായ ടൊമാറ്റോ റൈസ് തയ്യാറാക്കാം…!

tomatyo-rice

ടൊമാറ്റോ റൈസ് ഇഷ്ടമല്ലാത്തവർ ആരുണ്ട്…? ഇതാ എഴ് സ്റ്റെപ്പുകൾ കൊണ്ട് സ്വാദിഷ്ടമായ ടൊമാറ്റോ റൈസ് തയ്യാറാക്കാം…

ചേരുവകള്‍
ബിരിയാണി അരി – 1 കപ്പ്
തക്കാളി – 3
സവാള -1
ഏലയ്ക്ക -2
പച്ചമുളക് -2
മുളക്‌പൊടി – 1 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
നെയ്യ് – 1 ടേബിള്‍ സ്പൂണ്‍
വെള്ളം – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ജീരകം -ഒരു നുള്ള്
മല്ലിയില – 2 തണ്ട്

തയ്യാറാക്കുന്ന വിധം
1. തക്കാളി മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ നല്ലപോലെ അരച്ചെടുത്ത് പേസ്റ്റ് തയ്യാറാക്കുക.
2. അരി കഴുകി 10 മിനിറ്റ് വെള്ളത്തിലിട്ടു വയ്ക്കുക.
3. ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യ് ചൂടാക്കി ഇതിലേക്ക് ജീരകമിട്ട് പൊട്ടിക്കുക.
4. ഇതിലേക്ക് സവാളയും ഏലക്കയും തക്കാളി പേസ്റ്റും ചേര്‍ത്തിളക്കുക.
5. ശേഷം മുളക്‌പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
6. ഇതിലേക്ക് ബിരിയാണി അരിയും വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക.
7. പാകമായ ശേഷം മല്ലിയില ചേര്‍ത്ത് വാങ്ങിവെക്കാം.

Loading...

Comments are closed.

More News