Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 4:21 pm

Menu

Published on November 17, 2015 at 3:30 pm

വയനാട് ലോകത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്‍പതാമത്

wayanad-in-9th-list-world-tourist-place-list

ന്യൂഡല്‍ഹി: കുറഞ്ഞ ചെലവില്‍ അതിഥിസല്‍ക്കാരം നടത്തി വയനാട് ലോകത്തിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഹോട്ടല്‍ സെര്‍ച്ച് വെബ്‌സൈറ്റായ ട്രിവാഗോ പുറത്തിറക്കിയ പട്ടികയിലാണ് വയനാട് മുന്‍നിരയില്‍ ഇടംപിടിച്ചത്. 100 ല്‍ 96.36 ആണ് വയനാടിന് ലഭിച്ച മാര്‍ക്ക്.കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൗകര്യം അതാണ് മറ്റു ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിൽ നിന്ന് വയനാടിനെ വ്യത്യസ്തമാക്കുന്നത്.

വയനാട്ടില്‍ ഹോംലി സ്‌റ്റേ ആണ് കൂടുതലും.താമസത്തിനായി ചെലവഴിക്കുന്ന പണത്തിനനുസരിച്ചുള്ള സേവനം ലഭ്യമാണോയെന്നതിന്റെ അടിസ്ഥാനത്തിലാണ് ട്രിവാഗോ പഠനം നടത്തിയത്. ഹോട്ടലുകളുടെ നിരക്കും സൗകര്യങ്ങളും ഉപഭോക്താക്കളുടെ വിലയിരുത്തലും ഇതിനായി പരിഗണിച്ചു. ചൈനയിലെ ഫെങ്ങ്വാങ് ആണ് 98.01 ശതമാനം മാര്‍ക്കോടെ പട്ടികയില്‍ ഒന്നാമത്. ബോസ്‌നിയയിലെ മൊസ്താര്‍, ബള്‍ഗേറിയയിലെ വെലികോടര്‍നോവൊ എന്നിവയാണ് തൊട്ടുപിന്നില്‍.

വയനാടിന് പുറമെ ഇന്ത്യയിലുള്ള മറ്റ് മൂന്ന് സ്ഥലങ്ങളും പട്ടികയില്‍ സ്ഥാനം പിടിച്ചു. ഉത്തരാഖണ്ഡിലെ ഋഷികേശ് പതിമൂന്നാം സ്ഥാനത്താണുള്ളത്. എന്നാല്‍ കഴിഞ്ഞ തവണ ആറാംസ്ഥാനത്തായിരുന്ന പഞ്ചാബ് തലസ്ഥാനമായ അമൃത്‌സര്‍ 22ാം സ്ഥാനത്തേക്കും, രാജസ്ഥാനിലെ സുവര്‍ണനഗരം ജെയ്‌സാല്‍മിര്‍ 12ാം സ്ഥാനത്തുനിന്നും 34ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News