Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 6:33 am

Menu

Published on November 18, 2015 at 3:48 pm

മരണശേഷവും മികച്ച വരുമാനം നേടുന്ന പ്രശസ്തർ…!!!

celebrities-making-wealth-after-death

ന്യൂയോര്‍ക്ക്: മരിച്ചതിന്‌ ശേഷവും ചില സെലിബ്രിറ്റികൾ മികച്ച വരുമാനം നേടിക്കൊണ്ടിരിക്കുന്നു എന്ന് കേൾക്കുമ്പോൾ കൗതുകം തോന്നിയേക്കാം…പക്ഷെ സത്യമാണ്.ഇങ്ങനെ മരണ ശേഷവും മികച്ച സമ്പാദ്യം നേടുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ മൈക്കല്‍ ജാക്‌സനാണ് ഒന്നാം സ്ഥാനത്ത്. എല്‍വിസ് പ്രസ്‌ലി, ബോബ് മാര്‍ലി, ജോണ്‍ ലെനന്‍ തുടങ്ങിയ സംഗീതജ്ഞരാണ് പട്ടികയില്‍ ജാക്‌സണ് ഒപ്പമുള്ളത്. ഫോബ്‌സ് മാസികയാണ് പട്ടിക തയാറാക്കിയത്. പതിനൊന്നര കോടി ഡോളര്‍ അഥവാ 750 കോടിയിലേറെ രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷം മൈക്കല്‍ ജാക്‌സന്റെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത്.ആല്‍ബങ്ങളുടെ വില്‍പ്പന, വേഗാസ് ഷോ, സോണിയിലെ ഓഹരി തുടങ്ങിയവയൊക്കെയാണ് ഇദ്ദേഹത്തിന്റെ മരണാനന്തര വരുമാനമാർഗ്ഗങ്ങള്‍. റോക്ക് എന്‍ റോളിന്റെ രാജാവ് എല്‍വിസ് പ്രസ്‌ലിയാണ് ജാക്‌സണു പിന്നില്‍ പട്ടികയിലുള്ളത്. അഞ്ചര കോടി ഡോളര്‍ അഥവാ 350 കോടിയിലേറെ രൂപയാണ് 1977ല്‍ അരങ്ങൊഴിഞ്ഞ ഈ ബ്രിട്ടീഷ് സംഗീതകാരന്റെ ഇപ്പോഴത്തെ വരുമാനം.

ജനകീയ സംഗീതത്തില്‍ സമാനതകളില്ലാത്ത ചരിത്രമെഴുതിയ ജോണ്‍ ലെനന്‍, ജമൈക്കന്‍ ഇതിഹാസം ബോബ് മര്‍ലി എന്നിവര്‍ മരണത്തിനു മൂന്നു പതിറ്റാണ്ടിനിപ്പുറവും ജീവിച്ചിരിക്കുന്ന പല സെലിബ്രിറ്റികളേക്കാളും വരുമാനം നേടുന്നതായി ഫോബ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News