Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമ പ്രേക്ഷകര്‍ക്കും കുടുംബ പ്രേക്ഷകർക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് റിമി ടോമി.അതുകൊണ്ട് തന്നെ എവിടെ പോയാലും റിമി ടോമിയെ കാണാന്‍ ആളുകള്‍ കൂടും.ഇങ്ങനെയുള്ള റിമിയോട് വേണമെങ്കില്‍ രാഷ്ട്രീയത്തിലും ഒരു കൈ നോക്കാമെന്ന് ആരോ പറഞ്ഞു. ഈ ചോദ്യത്തിന് റിമി കൊടുത്ത മറുപടി എന്താണെന്ന് അറിയണ്ടേ. രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ താന്‍ ഇത്തരത്തില്‍ ഒരു സംഭവമായിരിക്കണം. തൊലിക്കട്ടിയും വേണം, മനക്കട്ടിയും വേണം. എന്തായാലും ഇത് രണ്ട് തനിയ്ക്കില്ല. റിമി ടോമി പറഞ്ഞു.ചെറിയ പ്രശ്നങ്ങള്‍ വന്നാല്‍ മൂഡൗട്ടാകുന്ന പ്രകൃതക്കാരിയാണ് താൻ . രാഷ്ട്രീയത്തില്‍ അത് പറ്റില്ല. എന്തൊക്കെ സംഭവിച്ചാലും ചിരിച്ച് നില്‍ക്കണ്ടേ. എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തനം ഇഷ്ടമാണ്, കുറച്ച് മനക്കട്ടി വന്നശേഷം അവസരം കിട്ടിയാല്‍ പരാഷ്ട്രീയം നോക്കാമെന്നും റിമി പറഞ്ഞു
Leave a Reply