Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 4:36 pm

Menu

Published on November 28, 2015 at 1:55 pm

നിങ്ങളുടെ ഫേസ്ബുക്കിൽ 300 ൽ കൂടുതൽ സുഹൃത്തുക്കൾ ഉണ്ടോ..??എങ്കിൽ സൂക്ഷിച്ചോളൂ…..

300-plus-facebook-friends-means-stress-for-teenagers

നിങ്ങളുടെ ഫേസ്ബുക്കിലെ സുഹൃത്തുക്കളുടെ എണ്ണം 300 ലും കൂടുതലാണോ..??എങ്കിൽ സൂക്ഷിച്ചോളൂ….നിങ്ങളുടെ ആരോഗ്യനില ഇപ്പോൾ ആപത്തിലൂടെയാണ് പൊയ്കൊണ്ടിരിക്കുന്നത്.300ൽ കൂടുതൽ സുഹൃത്തുക്കൾ ഫേസ്ബുക്കിൽ ഉള്ളവർക്ക് മാനസിക സംഘർഷം കൂടുമെന്നാണ് പഠനങ്ങൾ പറയുന്നത്.കൗമാരക്കാരിൽ  നടത്തിയ പഠനത്തിലാണ് ഇത്തരമൊരു പുതിയ കണ്ടെത്തൽ. ഇത്തരക്കാർക്ക് മാനസിക സംഘർഷം ഉണ്ടാക്കുന്ന ഹോർമോണായ കോർട്ടിസോളിന്റെ ഉൽപാദനം കൂടുകയും ഇത് കൗമാരക്കാരിൽ സാമൂഹ്യ വിരുദ്ധ പെരുമാറ്റങ്ങൾക്ക് കാരണമാകുകയാണ് ചെയ്യുന്നത്.അതേസമയം സുഹൃത്തുക്കളുടെ ഫോട്ടോകൾ ലൈക്ക് ചെയ്തും മറ്റും  പ്രോത്സാഹിപ്പിക്കുന്നവരിൽ കോർട്ടിസോളിന്റെ അളവ് കുറയുന്നതായും പഠനം പറയുന്നുണ്ട്. ഇതിൽ  1000 മോ 2000 മോ സുഹൃത്തുക്കൾ ഉള്ളവരിൽ ഇതിന്റെ അളവ് കൂടുകയും ചെയ്യും.  കാനഡയിലെ മോൻഡ്രിയൾ സർവകലാശാലയിലെ പ്രൊഫസർ സോണിയ ലുപിയാണ് ഈ കണ്ടെത്തലിന്  പിറകിൽ.    12 നും 17 നും ഇടയിൽ പ്രായമുള്ള 88 പേരിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ നടത്തിയത്.ഇവരുടെ ഫേസ്ബുക്ക് ഉപയോഗം,സുഹൃത്തുക്കളുടെ പ്രോത്സാഹിപ്പിക്കൽ,സ്വയം പ്രോത്സാഹനം എന്നേ ഘടകങ്ങളാണ് വിശകലനം ചെയ്തത്.  ഇവരുടെ  കോർട്ടിസോൾ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News