Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിനും ഭാര്യ പ്രസില്ലക്കും പെണ്‍കുഞ്ഞ് പിറന്നു.ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം സുക്കര്‍ബര്‍ഗ് ലോകത്തെ അറിയിച്ചത്. ‘മാക്സ് ‘ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഫേസ്ബുക്കിന്റെ 99 ശതമാനം ഓഹരികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുമെന്ന് സുക്കര്‍ ബര്‍ഗ് പറഞ്ഞു. കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലാണ് സുക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം. ഏകദേശം 45 ബില്ല്യണ്‍ഡോളര്‍ വരുന്ന ഓഹരികളാണ് സുക്കര്‍ബര്‍ഗ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നത്. ഫേസ്ബുക്കിൽ മകളോടും ഭാര്യയോടും കൂടിയുള്ള ഫോട്ടോയോടൊപ്പമാണ് സുക്കര്‍ബര്‍ഗ് ഓഹരികള്‍ നീക്കിവെക്കുന്ന കാര്യം വെളിപ്പെടുത്തിയത്.ലോകം കൂടുതൽ സന്തോഷംനിറഞ്ഞതും ആരോഗ്യകരവും ആയിക്കാണാനുള്ള ആഗ്രഹം മൂലമാണ് തീരുമാനമെന്ന് സുക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.സുക്കര്‍ബര്‍ഗിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കൊണ്ട് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.
Leave a Reply