Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ധാക്ക:സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളായ സ്‌കൈപ്പ്, ട്വിറ്റര്‍, ഐഎംഒ തുടങ്ങിയ സൈറ്റുകൾക്ക് ബംഗ്ലാദേശിൽ നിരോധനം.രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ സലാവുദ്ദീന്‍ ഖാദര്‍ ചൗധരി, അലി അഹ്‌സന്‍ മുഹമ്മദ് മോജാഹീദ് എന്നിവരെ യുദ്ധക്കുറ്റം ചുമത്തി തൂക്കിലേറ്റിയതിന് പിന്നാലെയായിരുന്നു നിരോധനം.നവംബര്‍ 18 മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തെ ഫോണ്‍, ടെലികോം കമ്പനികളോട് നെറ്റ് വര്‍ക്ക് വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ കത്തിലൂടെ ആവശ്യപ്പെടുകയായിരുന്നുവെന്നു മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍ കമ്പനിയിലെ അധികൃതർ പറയുന്നു.22 ദിവസത്തേക്ക് ഫെയ്‌സ്ബുക്കിന് ഏര്‍പ്പെടുത്തിയ നിരോധനം എടുത്തു നീക്കിയതിനു പിന്നാലെയാണ് പുതിയ നടപടി.
Leave a Reply