Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 12:02 am

Menu

Published on December 22, 2015 at 1:13 pm

ഹണിമൂണിനിടെ വിമാനത്തില്‍ ഭാര്യയുമായി വഴക്കിട്ട ഭര്‍ത്താവ് പാതിവഴിയില്‍ ഇറങ്ങിപ്പോയി

husband-ditches-wife-while-returning-from-honeymoon

പറ്റ്‌ന:വിമാനത്തില്‍വെച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭര്‍ത്താവ് പാതിവഴിയില്‍ ഇറങ്ങിപ്പോവുകയും ചെയ്ത അപൂര്‍വ സംഭവത്തിന് പറ്റ്‌ന വിമാനത്താവളം കഴിഞ്ഞദിവസം സാക്ഷിയായി.
ഗോവയില്‍ നിന്നും കൊല്‍ക്കത്ത-പറ്റ്‌ന-ലക്‌നൗ വഴി ദില്ലിയിലേക്ക് പോകുന്ന ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ഭാര്യയും ഭര്‍ത്താവും. ആറുപേരടങ്ങുന്ന ഇവരുടെ സംഘം ഗോവയില്‍ ഹണിമൂണിന് പോയി മടങ്ങുകയായിരുന്നു. ഗോവയില്‍ നിന്നും ലക്‌നൗവിലേക്കായിരുന്നു യാത്ര. എന്നാല്‍, മടങ്ങുംവഴി ഭാര്യയും ഭര്‍ത്താവും വിമാനത്തില്‍ വെച്ച് വാക്കേറ്റമുണ്ടാവുകയായിരുന്നു.

വിമാനം പറ്റ്‌ന വിമാനത്താവളത്തിലെത്തിയപ്പോള്‍ ഭര്‍ത്താവ് ഇറങ്ങിപ്പോവുകയും ചെയ്തു. വിമാനം വീണ്ടും യാത്രതിരിക്കാനിരിക്കെ വിമാനജീവനക്കാര്‍ യാത്രക്കാരെ എണ്ണിനോക്കിയപ്പോഴാണ് ഒരാളുടെ കുറവ് അനുഭവപ്പെട്ടത്. ഉടന്‍ വിമാനത്താവളത്തില്‍ അറിയിപ്പു നല്‍കി പിണങ്ങിപ്പോയ ഭര്‍ത്താവിനുവേണ്ടി
ജീവനക്കാര്‍ തെരച്ചില്‍ തുടങ്ങി.

ഇയാളുടെ മൊബൈല്‍ ഫോണ്‍ ട്രേസ് ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും സ്വച്ച് ഓഫ് ചെയ്ത് ഇയാള്‍ റോഡുമാര്‍ഗം നാട്ടിലേക്കു പോവുകയായിരുന്നെന്നാണ് വിവരം. ഭാര്യയും മറ്റു യാത്രക്കാരുമാകട്ടെ ഭര്‍ത്താവില്ലാതെ ലക്‌നൗവിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News