Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on April 29, 2013 at 5:29 am

സ്വര്‍ണവില കുറഞ്ഞു; പവന് 20,640 രൂപ

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 20,640 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 2580 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കുത്തനെ ഇടിഞ്ഞ സ്വര്‍ണവില കഴിഞ്ഞ ആഴ്ച അല്‍പ്പമൊന്ന് ഉയര്‍ന്നിരുന്നു. മേയ് 13 ലെ അക്ഷയതൃതീയക്കുവേണ്ടിയുള്ള ഒരുക്കത്തിലാണ് ജ്വല്ലറികള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണവില്‍പ്പന നടക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ മുന്‍കൂര്‍ ബുക്കിങ്ങിന് ജ്വല്ലറികളില്‍ വന്‍ തിരക്കാണ്. പവന് 20,800 എന്ന നിലയിലാണ് പോയവാരം വിപണി അവസാനിച്ചത്.
കഴിഞ്ഞവര്‍ഷം നവംബര്‍ 27ന് പവന് 24,540 രൂപയിലെത്തിയതാണ് കേരളത്തില്‍ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന വില.

Loading...

Comments are closed.

More News