Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on January 2, 2016 at 1:56 pm

കൊടും തണുപ്പില്‍ 30 കിലോമീറ്റര്‍ നഗ്നപാദരായി നടന്ന് ഒരു ഒളിച്ചോട്ടം…!!!

eloped-lovers-travel-30-kms-overnight-on-foot-bitter-cold

ബറേയ്‌ലി:കൊടും തണുപ്പില്‍ 30 കിലോമീറ്റര്‍ നഗ്നപാദരായി നടന്ന് ഗ്രാമം കടന്നു രക്ഷപ്പെടാന്‍ കാമുകി കാമുകന്മാരുടെ ഒളിച്ചോട്ടം.ഉത്തര്‍ പ്രദേശിലെ ബറേയ്‌ലിയില്‍ നിന്നുമാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. ഉത്തരേന്ത്യയിലെ കൊടും ശൈത്യം വകവെക്കാതെയായിരുന്നു ഇരുവരും ഒറ്റ രാത്രികൊണ്ട് ഇത്രയും ദൂരം താണ്ടിയതെന്നത് ആരെയും അതിശയിപ്പിക്കുന്നതാണ്. ഗ്രാമത്തിലെ കൃഷിപ്പാടവും നീളന്‍ കരിമ്പിന്‍ തോട്ടങ്ങളും താണ്ടിയായിരുന്നു സിനിമാ സ്‌റ്റൈലില്‍ ഇരുവരും ഒളിച്ചോടിയത്. എന്നാല്‍, 30 കിലോമീറ്റര്‍ താണ്ടി ഇവരെത്തിയത് പോലീസിന്റെ കൈയ്യിലേക്കാണ്. രാത്രി പട്രോളിങ്ങിനിറങ്ങിയ പോലീസ് ഇരുവരെയും കരേലി ഗ്രാമത്തിനടുത്തുവെച്ച് കണ്ടെത്തുകയായിരുന്നു.

ഇരുവരെയും സുഭാഷ് നഗര്‍ പോലീസ് സ്‌റ്റേഷിനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഒളിച്ചോട്ടത്തിന്റെയും 30 കിലോമീറ്റര്‍ നീണ്ട സാഹസത്തിന്റെയും കഥ പുറത്തുവരുന്നത്. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇവര്‍ കുടുംബങ്ങളുടെ എതിര്‍പ്പ് ഭയന്നാണ് ഒളിച്ചോടിയതെന്നാണ് പറയുന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി ഇക്കാര്യം പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ഇവരെ പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. 19, 20 വയസ് പ്രായമുള്ളവരാണ് ഇവര്‍. തന്റെ 30 വര്‍ഷത്തെ സര്‍വീസിനിടെ ഇത്തരം ഒരു കേസ് ആദ്യമാണെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ജെ പി യാദവ് പറഞ്ഞു. ഇത്രയും ദൂരം കൊടും തണുപ്പില്‍ നടന്നുവന്ന ഇവരുടെ സ്റ്റാമിനയും പ്രണയ തീവ്രതയും സമ്മതിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

Comments are closed.

More News