Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലിഫോര്‍ണിയ: വൈദ്യശാസ്ത്രലോകത്തിന് കൗതുകമുണർത്തി വ്യത്യസ്ത വര്‍ഷങ്ങളില്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചു. പുതുവര്‍ഷത്തില്‍ അപൂര്‍വ്വമായ ഈ ജനനത്തിന് സാക്ഷ്യം വഹിച്ചത് കാലിഫോര്‍ണിയായിലെ സാന്‍ ഡിയാഗോയിലെ ആശുപത്രിയാണ്. മാരിബല്‍ വലെന്‍സിയായ്‌ക്കും ഭര്‍ത്താവ് ലൂയീസിനുമാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ഇരട്ടക്കുട്ടികളില്‍ ഒരാള്‍ 2015 ഡിസംബര്‍ 31 ന് രാത്രി 11.59 നും അടുത്തയാള്‍ 2016 ജനുവരി 1 ന് പുലര്‍ച്ചെ 12.02 നുമാണ് ജനിച്ചത്.2016 ജനുവരി ആറ് ആയിരുന്നു കുട്ടികളുടെ ജനനത്തിനായി ഡോക്ടര്‍മാര്‍ നല്‍കിയിരുന്ന സമയം. എന്നാല്‍ അപ്രതീക്ഷിതമായി വേദനയുണ്ടായതിനെ തുടര്‍ന്നാണ് ഡിസംബര്‍ 31 ന് മാരിബെല്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരട്ടകളില്‍ ആദ്യത്തേത് പെണ്‍കുഞ്ഞും രണ്ടാമത്തേത് ആണ്‍കുട്ടിയുമാണ്. പെണ്‍കുട്ടിക്ക് ജയ്‌ലിന്‍ എന്നും ആണ്‍കുട്ടിക്ക് ലൂയിസ് എന്നും പേരു നല്‍കി.
Leave a Reply