Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 4:36 pm

Menu

Published on January 5, 2016 at 3:05 pm

ഷെയറിംഗ് അക്കൊമഡേഷനിൽ താമസിക്കുന്നവർക്ക് പുതിയ വെല്ലുവിളിയായി ഒളിക്യാമറ

hidden-camera-in-gulf

പ്രവാസ ലോകത്ത് ഏറെ പരിചിതമാണ് ഷെയറിംഗ് അക്കൊമഡേഷൻ.ഒരു ഫ്ലാറ്റിൽ ഒന്നിലധികം കുടുംബങ്ങളോ അല്ലെങ്കിൽ ഒരു മുറിയിൽ ഒന്നിലധികം ആളുകളോ താമസിക്കാറുണ്ട്‌.പലപ്പോഴും രണ്ടു മുതൽ നാല് വരെ കുടുംബങ്ങൾ ഒരു ഫ്ലാറ്റിൽ താമസിക്കാറുണ്ട്.ഇന്ത്യയെപ്പോലെയല്ല ഗൾഫിൽ, അവിടെ നിയമങ്ങൾ കർശനമായിത്തന്നെ നടപ്പാക്കപ്പെടുന്നുണ്ട്.പ്രത്യേകിച്ച് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ..അതിനാൽ ആരും പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്ന വിശ്വാസത്തിലാണ് പലരും ഇത്തരത്തിൽ താമസിക്കാൻ തയ്യാറാവുന്നത്.

വർദ്ധിച്ച ചിലവുകളാണ് പലരെയും ഷെയറിംഗ് അക്കൊമഡേഷനിലേക്ക് നയിക്കുന്നത്.ഉയർന്ന വാടക കൊടുത്ത് കുടുംബവുമായി താമസിക്കുകയെന്നത് ശരാശരി ശമ്പളക്കാരന് താങ്ങാവുന്നതല്ല.ഇത്തരത്തിൽ താമസിക്കുന്നവർ തങ്ങളുടെ സ്വകാര്യതയെപ്പറ്റി കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.കിടപ്പുമുറിയിലും ടോയ്ലെറ്റിലും അപരന്റെ കണ്ണുകളോ ക്യാമറയോ ഒളിഞ്ഞു നോക്കാനുള്ള സാധ്യത കൂടുതലാണ്.അതിനാൽ ബാത്ത് റൂം ഷെയർ ചെയ്യുന്നത് പരമാവധി ഒഴിവാക്കുക.ഏതെങ്കിലും സാഹചര്യത്തിൽ അപ്രകാരം ചെയ്യേണ്ടി വന്നാൽ ക്യാമറയോ മറ്റെന്തെങ്കിലും ഉപകരണങ്ങളോ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക.

ഒരു സ്ഥലത്ത് ഒളിക്യാമറ സ്ഥാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുവാൻ ചില കുറുക്കു വഴികൾ ഉണ്ട്

➤ റൂമിൽ നിന്ന് ഫോണ്‍ വിളിക്കുകയോ സ്വീകരിക്കുകയോ ചെയ്യുക.വൈദ്യുത കാന്തിക തരംഗങ്ങൾ പുറത്തുവിടുന്ന എന്തെങ്കിലും ഉപകരണങ്ങൾ അടുത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ ഫോണിൽ പ്രത്യേക ശബ്ദം അനുഭവപ്പെടും

➤ ഒളിക്യാമറയുടെ സാന്നിധ്യം കണ്ടെത്താനാവുന്ന ഹിഡൻ ക്യാമറ ഡിറ്റക്ടറുകൾ വിപണിയിൽ ലഭ്യമാണ്.ഇതുകൈവശമുണ്ടെങ്കിൽ എളുപ്പമായിരിക്കും

➤ മുറിക്കകത്ത് പിൻഹോൾ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടോ എന്നറിയാൻ റൂമിന്റെ റൂമിന്റെ എല്ലാ ഭാഗങ്ങളിലും ഒന്ന് കണ്ണോടിക്കുക,സീലിംഗ്, ഷോ കേസ് തുടങ്ങിയ എല്ലാ വസ്തുക്കളും പരിശോധിക്കുക.

➤ മുറിയിൽ കയറിയ ഉടൻ ലൈറ്റുകൾ ഇടരുത്.മുറിക്കുള്ളിലെ ലൈറ്റുകൾ അണച്ച് ചുറ്റുപാടും നിരീക്ഷിക്കുക.റൂമിൽ എവിടെയെങ്കിലും ചുവപ്പോ പച്ചയോ ലൈറ്റുകൾ കാണാൻ കഴിയുന്നുണ്ടെങ്കിൽ ക്യാമറയുടെ സാന്നിധ്യം ഉറപ്പിക്കാം

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News