Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗദി:ഫുട്‌ബോൾ കാണാന്‍ കല്യാണം മാറ്റണമെന്ന് പറഞ്ഞാല്‍ ആരും സമ്മതിക്കാന്‍ സാധ്യതയില്ല.ഒടുവില്‍ കായികപ്രേമിയായ ആ ചെറുപ്പക്കാരന്‍ ഒരു വഴി കണ്ടെത്തി. അടിയന്തരമായി പങ്കെടുക്കേണ്ട ബിസിനസ് മീറ്റിംഗ് ഉള്ളതിനാല്‍ വിവാഹം മാറ്റിവയ്ക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിനു പിന്നില്‍ ഒളിഞ്ഞിരുന്നു കള്ളക്കഥ അറിഞ്ഞതോടെ വരന് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു.സൗദിയിലാണ് ഏറെ കൗതുകം നിറഞ്ഞ സംഭവം നടന്നത് .
വ്യാഴ്യാഴ്ച നടക്കേണ്ട വിവാഹമാണ് അത്യാവശ്യമായ ബിസിനസ്സ് മീറ്റിനു വേണ്ടി വെള്ളിയാഴ്ചത്തേക്ക് മാറ്റാന്‍ വരന്‍ ആവശ്യപ്പെട്ടത്. വധുവിന്റെ വീട്ടുകാര്‍ക്കും യുവാവിന്റെ ആവശ്യം സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. എന്നാല്‍ വിവാഹദിവസം ജെദ്ദാഹിലെ വെസ്‌റ്റേണ്‍ സീ പോര്‍ട്ടില്‍ ഫുട്‌ബോള്‍ കാണാന്‍ പോയ വരനെ വധുവിന്റെ വീട്ടുകാര്‍ കയ്യോടെ പൊക്കിയതോടെയാണ് കള്ളം പൊളിഞ്ഞത്. വരന്‍ പറഞ്ഞ കള്ളം പൊളിഞ്ഞു എന്ന് മാത്രമല്ല ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം മാറ്റി വെച്ച് ഫുട്ബോള്‍ കളി കാണാന്‍ പോയ യുവാവിന് ഉത്തരവാദിത്വമില്ലെന്നും വിവാഹം കഴിക്കുന്നതിനുള്ള പക്വത വന്നിട്ടിലെന്നും പെണ്‍വീട്ടുകാര്‍ പറഞ്ഞു. കള്ളം പറഞ്ഞ് വിവാഹം നീട്ടി വെപ്പിച്ച ആള്‍ക്ക് തന്റെ മകളെ വിശ്വാസത്തോടെ വിവാഹം കഴിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്റെ. ഇതിനോട് പെണ്‍കുട്ടിയും അനുകൂലിക്കുകയായിരുന്നു.
Leave a Reply