Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 3:23 pm

Menu

Published on January 5, 2016 at 3:53 pm

പങ്കാളികൾക്ക് രഹസ്യബന്ധങ്ങൾ പരസ്പരം അറിയാതെ സൂക്ഷിക്കാൻ ഇതാ ഒരു മാർഗ്ഗം…!!

cheat-on-your-partner-with-this-free-app

ഇന്നത്തെ ആളുകൾക്കിടയിൽ ബന്ധങ്ങള്‍ക്ക് വലിയ പ്രസക്തി ഒന്നും തന്നെയില്ല.അതുകൊണ്ട് തന്നെ പങ്കാളികളെ ചതിക്കുന്നവരും പറ്റിക്കുന്നവരും ഇന്ന് കൂടിവരുകയാണ്.പങ്കാളിയെ വഞ്ചിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്.ഒരു പുതിയ മൊബൈല്‍ ആപ്പിന്റെ കാര്യമാണ് പറയുന്നത്. നിലവിലുള്ള രഹസ്യബന്ധങ്ങള്‍ക്ക് വലിയ കോട്ടം തട്ടാതെ നടത്തിക്കൊണ്ടുപോകാന്‍ ഈ ആപ്പ് നിങ്ങളെ സഹായിക്കും എന്ന് മാത്രം. ‘സ്വിച്ച് ‘ എന്ന പേരിലാണ് ഈ ആപ്പ് അറിയപ്പെടുന്നത്.മൊബൈല്‍ ഫോണ്‍ ഓഫ് ഓണ്‍ ചെയ്യാതെയും സിം കാര്‍ഡ് മാറ്റിയിടാതെയും അഞ്ച് മൊബൈല്‍ നമ്പറുകള്‍ വരെ ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പാണ് ഇത്. ഒരു സ്മാര്‍ട്ട് ഫോണും സിം കാര്‍ഡും പിന്നെ സ്വിച്ച് എന്ന ഈ മൊബൈല്‍ ആപ്പും മാത്രമേ വേണ്ടൂ.

ഈ ആപ്പ് എടുത്താൽ ഒരേ സമയം 5 സിം കാർഡുകൾ വരെ ഉപയോഗിക്കാം. ഓരോ നമ്പറിനും ഓരോ മൊബൈല്‍ എന്ന റിസ്‌കില്ല. ഫോണ്‍ വിളിക്കുമ്പോഴും മെസേജ് അയക്കുമ്പോഴും ഏത് നമ്പര്‍ വേണമെന്ന് സെലക്ട് ചെയ്യാനുളള ഓപ്ഷനുണ്ട്. ഒന്നിലധികം നമ്പറുകള്‍ അതും ഒരേ മൊബൈല്‍ ഫോണില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ എന്തൊക്കെ മെച്ചമുണ്ട്. എത്ര ബന്ധങ്ങളാകാം.

ഒന്നില്‍ കൂടുതല്‍ മൊബൈല്‍ നമ്പരുകള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ്‌ തങ്ങള്‍ ആപ്‌സ് നിര്‍മ്മിച്ചതെന്ന്‌ കമ്പനിയുടെ സി.ഇ.ഒ ആയ ക്രിസ്‌ മൈക്കള്‍ പറയുന്നു. എന്നാല്‍ രഹസ്യ ബന്ധങ്ങള്‍ ആഗ്രഹിക്കുന്നവരെയും ആപ്‌സ് നല്ലരീതിയില്‍ സഹായിക്കുമെന്ന്‌ തിരിച്ചറിഞ്ഞതായും ഇത്തരം ബന്ധങ്ങള്‍ തുടങ്ങുന്നതിനുള്ള ഉപാധിയല്ല തങ്ങളുടെ ആപ്‌സെന്നും അദ്ദേഹം പറയുന്നു.സ്വന്തം പ്രവര്‍ത്തി മേഖലയെ വ്യക്‌തി ജീവിതത്തില്‍നിന്നും അല്‍പ്പം മാറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആപ്‌സ് ഉപകാരപ്രദമാണ്‌. ജോലിയുമായി ബന്ധപ്പെട്ട ആശയ വിനിമയങ്ങള്‍ക്കും സ്വകാര്യ ജീവിതത്തിലെ ആശയ വിനിമയങ്ങള്‍ക്കും ഒരു മൊബൈല്‍ തന്നെ ഉപയോഗിക്കാന്‍ ആപ്‌സ് നിങ്ങളെ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News