Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് മെസ്സേജയക്കാതെയും വാട്‌സാപ്പ് ചെയ്യാതെയും ഒരു മിനിട്ടു പോലും ഇരിക്കാന്‍ കഴിയില്ല പലര്‍ക്കും. സമയമോ സന്ദർമോ ഒന്നും തന്നെ ഇതിന് നോക്കാറില്ല. ഭക്ഷണം കഴിക്കുമ്പോൾ ,ഉറങ്ങുമ്പോൾ, യാത്രകൾക്കിടയിൽ, നടക്കുമ്പോൾ ഇങ്ങനെ ഇത് സന്ദർഭത്തിലും മെസേജ് അയക്കുന്നവരെ നമുക്കിന്നു നമ്മുടെ ചുറ്റും കാണാം.എന്നാല്‍ ഇത്തരത്തില്‍ മെസ്സേജ് അയയ്ക്കുന്നതിന്റെ ദൂഷ്യവശങ്ങളെപ്പറ്റി നിങ്ങള്‍ക്കറിയുമോ?ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നവും മാനസിക പ്രശ്‌നവും ഇന്ന് പരിഹരിക്കാനാവുന്നതിലും അധികമാണ്.എന്നാല്‍ ഇതില്‍ തന്നെ ഏറ്റവു കൂടുതല്‍ അപകടം നടന്നു കൊണ്ട് മെസ്സേജ് ചെയ്യുന്നതാണ്. നടന്നു കൊണ്ട് മെസ്സേജ് ചെയ്യുമ്പോള്‍ നമ്മുടെ പൂര്‍ണശ്രദ്ധ മെസ്സേജ് ടൈപ്പ് ചെയ്യുന്നതില്‍ നല്‍കുന്നു. ഇതിനര്‍ത്ഥം നമ്മള്‍ പൂര്‍ണമായും കാഴ്ചസംബന്ധമായ ജോലിയില്‍ ഏര്‍പ്പെടുന്നു എന്നതാണ്. അതുകൊണ്ടു തന്നെ ഇത് കേള്‍വിശക്തിയെ കാര്യമായി ബാധിയ്ക്കും. മാഗ്നറ്റോഎന്‍സെഫാലോഗ്രാഫി ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇത്തരം ഒരു കണ്ടു പിടുത്തം നടത്തിയത്.അതുകൊണ്ട് തന്നെ ഫോണില്‍ മെസ്സേജ് ടൈപ്പ് ചെയ്യുമ്പോള്‍ അല്‍പമൊന്ന് ശ്രദ്ധിക്കുക, കാരണം ഭാവിയില്‍ നമ്മളെ ചെവി കേള്‍ക്കാത്തവരാക്കി മാറ്റാന്‍ ഇതിനു കഴിയും.
Leave a Reply