Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: ഹിമാലയ മേഖലകളില്‍ വന്‍ ഭൂകമ്പ സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുരന്ത നിവാരണ മാനേജ്‌മെന്റ് വിദഗ്ദരുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ഉള്‍പ്പെടുന്ന ഹിമാലയ മേഖലകളില്‍ 8.2 തീവ്രത വരെ രേഖപ്പെടുത്തിയേക്കാവുന്ന ഭൂകമ്പമാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് ലഭിച്ചതോടെ സംസ്ഥാനങ്ങള്‍ ഭീതിയിലാണ്. ബീഹാര്‍ ഉത്തര്‍ പ്രദേശ്, ദില്ലി, എന്നിവിടങ്ങളില്‍ തീവ്രത കൂടുതലായിരിക്കും.അടുത്തിടെ ഈ മേഖലകളിലുണ്ടായ ചെറുചലനങ്ങളെല്ലാം ഇതിന്റെ സൂചനകളാണെന്നാണ് വിദഗ്ദര്‍ പറയുന്നത്
എട്ടിന് മുകളില്‍ തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനമാണ് ഹിമാലയ മേഖലകളില്‍ സംഭവിക്കാവുന്നതെന്നാണ് കൊളറാഡോ സര്‍വകലാശാലയിലെ ഗവേഷകനായ റോജര്‍ ബിഹാം പറയുന്നത്. ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം 215 ഭൂകമ്പമാണ് ഉണ്ടായത്. അടുത്ത 50 വര്‍ഷത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും വന്‍ ഭൂകമ്പം ഉണ്ടായേക്കാം. ഭൂകമ്പ ശാസ്ത്രഞ്ജനായ രസ്‌തോഗിയുടെ പഠന റിപ്പോര്‍ട്ടിലും ഭൂകമ്പത്തെ കുറിച്ച് പറയുന്നുണ്ട്. അഹ്മദാബാദിലെ ഭൂകമ്പ ഗവേഷണ ഇന്‍സ്റ്റ്റ്റിയൂട്ട് മേധാവിയാണ് ബികെ രസ്‌തോഗി.
മിക്കടിയിലെ പാളികല്‍ തമ്മിലുള്ള ഉരസിലിലൂടെ വന്‍ ഊര്‍ജമാണ് ഹിമാലയന്‍ മേഖലയില്‍ കേന്ദ്രീകരിക്കുന്നത്. ഈ സമ്മര്‍ദ്ദം ഏകദേശം 100 കിലോമീറ്റര്‍ വരെ നീണ്ടുകിടക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു. ഇത്തരത്തില്‍ കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന മര്‍ദ്ദം 2,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹിമാലയന്‍ ഭൂകമ്പ മേഖലയെ നിര്‍ണായകമായി ബാധിക്കും
Leave a Reply