Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇനി മുതല്‍ പുകവലിക്കാന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ സഹായിക്കും. ഇ സിഗരറ്റ് പോലെ പ്രവര്‍ത്തിക്കുന്ന സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തെത്തി. അമേരിക്കന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ വാപോര്‍കാഡാണിതിന് പിന്നില്‍.ഇ സിഗരറ്റിലെ വിവിധ ഫ്‌ളേവറുകളില്‍ ഈ സ്‌മാര്‍ട്ട്‌ഫോണിലും പുകവലിക്കാം. ദ വെര്‍ജ് എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ജുപിറ്റര്‍ ഐ.ഒ 3 എന്നാണ് സ്‌മാര്‍ട്ട്‌ഫോണിന് നല്‍കിയിരിക്കുന്ന പേര്.299 ഡോളറാണ്(ഏകദേശം 20,000 രൂപ) ഫോണിന്റെ വില. 3ജി ഫോണായ ജുപീറ്റര്‍ ഐ.ഒ 3 ആന്‍ഡ്രോയ്‌ഡ് 4.4 ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് ബാറ്ററിയാണ് സ്‌മാര്‍ട്ട്‌ഫോണിനുള്ളത്. ഒരു ബാറ്ററി ഇ സിഗരറ്റിന് പവര്‍ നല്‍കുന്നതും അടുത്തത് ഫോണിന്റെ പ്രവര്‍ത്തനത്തിനുമുള്ളതാണ്.
ഫോണിന്റെ മുകളിലുള്ള പ്ലാസ്‌റ്റിക് കവറിലാണ് സിഗരറ്റിന്റെ ലിക്വിഡ് ഉള്ളത്. വിവിധ ഫ്‌ളേവറിലുള്ള ലിക്വിഡുകള്‍ ഇതില്‍ ചേര്‍ക്കാം. 800 പ്രാവശ്യം പുകവലിക്കാന്‍ ഇത് സഹായിക്കും. വീണ്ടും ലിക്വിഡ് നിറച്ച വലിക്കാം. ഇതിനായി 15 ഡോളറാണ് മുടക്കേണ്ടി വരുന്നത്.
Leave a Reply