Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 12:33 pm

Menu

Published on January 15, 2016 at 1:39 pm

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 3വയസുകാരന്റെ മാതാപിതാക്കളെ ഫേസ് ബുക്കിലൂടെ കണ്ടെത്തി…!!

sharjah-police-finds-family-of-lost-child-via-social-media

ഷാര്‍ജ:ഷാര്‍ജ പൊലീസിനും സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്കും ഏറെ അഭിമാനിയ്ക്കാവുന്ന ഒരു വാര്‍ത്തയാണ് ഷാര്‍ജയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഷാര്‍ജയിലെ തിരക്കേറിയ റോഡില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ മൂന്ന് വയസുകാരന്റെ മാതാപിതാക്കളെ പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടെത്തി.

കുട്ടിയെ അല്‍ സബ്ഖയില്‍ നിന്നും കണ്ടെത്തിയതോടെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായ ഷാര്‍ജ പൊലീസിന്റെ ശ്രമം. ഇതിനായി സോഷ്യല്‍ മീഡിയകളില്‍ കുട്ടിയുടെ ചിത്രം ഷെയർ ചെയ്തിരുന്നു . ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള നവമാധ്യമങ്ങള്‍ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതില്‍ പൊലീസിനൊപ്പം നിന്നു . അധികം വൈകാതെ കുട്ടിയെ തിരഞ്ഞ് അമ്മ പൊലീസ് സ്റ്റേഷനില്‍ എത്തി . കുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടയച്ചു . കുട്ടി തങ്ങള്‍ അറിയാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയതാണെന്നാണ് അമ്മ പറയുന്നത് . ഇനിയും ഇതേ രീതി തുടര്‍ന്നാല്‍ കുട്ടിയെ ശ്രദ്ധിയ്ക്കാത്തതിന് മാതാപിതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്ന് പൊലീസ് പറഞ്ഞു .

Loading...

Comments are closed.

More News