Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 4:54 am

Menu

Published on July 1, 2013 at 3:29 pm

ഭക്ഷണമില്ലാതെയും ജീവിക്കാമെന്ന വാദവുമായി ശ്രീലങ്കക്കാരന്‍

sri-lankan-man-claims-to-have-lived-without-eating-food-for-five-years

കൊളംബോ : താൻ അഞ്ചുവര്‍ഷമായി യാതൊരു ഭക്ഷണവും കഴിക്കാതെ ജീവിക്കുകയാണെന്ന് കിര്‍ബി ഡി ലാനെറോളെ എന്ന ശ്രീലങ്കക്കാരന്റെ അവകാശവാദം. ശുദ്ധവായു മാത്രം ആഹരിച്ചാണ് താന്‍ അഞ്ചുവര്‍ഷമായി ജീവിക്കുന്നതെന്ന് കിര്‍ബി പറയുന്നു. വായുവിന് പുറമെ പ്രകാശം, ദൈവത്തിന്റെ തരംഗങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ആഹാരം ഒഴിവാക്കാമെന്ന് മാത്രമല്ല പ്രായാധിക്യത്തെ തിരിച്ചുകൊണ്ടുവരാനും അമരത്വം പ്രാപിക്കാനും കഴിയുമെന്നും അദ്ദേഹം പറയുന്നു.

ശരീരത്ത് ഭക്ഷണമുണ്ടാക്കുന്ന കലോറികളെക്കാളും ശക്തമായ ഊര്‍ജസ്രോതസുകള്‍ വായുവിലുണ്ടെന്നാണ് കിര്‍ബിയുടെ സാക്ഷ്യപത്രം. ഫോട്ടോണുകള്‍ , പ്രകാശം, തരംഗങ്ങള്‍ , കാറ്റ് എന്നിവയില്‍നിന്നാണ് ഏറെ കലോറികള്‍ വരുന്നത്. നിങ്ങളുടെ ഊര്‍ജകേന്ദ്രങ്ങള്‍ തുറക്കുന്ന എന്തും നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. അതിന് ഭക്ഷണം തന്നെ വേണമെന്നില്ല. പതിനാറാം വയസില്‍ മയക്കുമരുന്നിന് അടിമയായിരുന്ന കിര്‍ബി 1995ല്‍ റൈഫിള്‍ ഷൂട്ടിങ്ങിലെ ജൂനിയര്‍ ലെവല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡലിസ്റ്റായിരുന്നു. നിരവധി ബോക്‌സിങ് മെഡലുകളും നേടിയ അദ്ദേഹം ലങ്കയിലെ സോഷ്യല്‍ സര്‍വീസസ് മന്ത്രാലയത്തിന്റെ എക്‌സിക്യുട്ടീവ് അഡൈ്വസറായിരുന്നു. മൂന്നുമാസത്തോളം വെള്ളം മാത്രം കുടിച്ച് മാരത്തണ്‍ പൂര്‍ത്തിയാക്കിയ ഏക വ്യക്തിയാണ് താനെന്നും അദ്ദേഹം അവകാശപ്പെടുന്നു.

Loading...

Leave a Reply

Your email address will not be published.

More News