Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ വ്യാപകമാകുന്ന കാലമാണിത്. പാസ്വേഡ് ഹാക്കിംങ് വഴിയാണ് പ്രധാനമായും തട്ടിപ്പുകൾ നടത്തുന്നത്. സൈബര്‍, സാമ്പത്തിക തട്ടിപ്പുകളും പാസ്വേഡ് ഹാക്ക് ചെയ്യുന്നതിലൂടെ എളുപ്പം സാധ്യമാകും.ബാങ്ക് ഇടപാടുകള്‍ കൂടുതലും ഓണ്‍ലൈന്‍ വഴിയായി മാറുന്നത്, തട്ടിപ്പ് കൂടാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഇന്റര്‍നെറ്റ് സെക്യൂരിറ്റി സോഫ്റ്റ്വെയര് സ്ഥാപനമായ സ്പ്ലാഷ്ഡേറ്റ. ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്ന മോശം പാസ്വേഡുകളുടെ പട്ടിക സ്പ്ലാഷ്ഡേറ്റ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.അവര്‍ പുറത്തുവിട്ട പാസ്വേഡുകളില് ഏതെങ്കിലും ഒന്ന് ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് സ്പ്ലാഷ് ഡേറ്റാ നല്കുന്ന മുന്നറിയിപ്പ്. സ്പ്ലാഷ് ഡേറ്റാ പുറത്തുവിട്ട ഏറ്റവും പാസ്വേഡുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്….
1. password
2, 123456
3. 12345678
4. abc123
5. qwerty
6. monkey
7. letmein
8. dragon
9. 111111
10. baseball
11. iloveyou
12. trustno1
13. 1234567
14. sunshine
15. master
16. 123123
17. welcome
18. shadow
19. ashley
20. football
21. jesus
22. michael
23. ninja
24. mustang
25. password1
പാസ്വേഡുകള് സുരക്ഷിതമാക്കുന്നതിന് ചില മാര്‍ഗങ്ങളാണ്….
എട്ടു അക്ഷരങ്ങളോ അതിലധികമോ ഉപയോഗിക്കുക.
അക്ഷരങ്ങള്ക്കിടെ മറ്റു ചില ക്യാരക്ടറുകളും ഉപയോഗിക്കുക. ഉദാഹരത്തിന് eat a cake at 8! എന്നതുപോലെയോ car_ park_city? എന്നതുപോലെയുള്ള പാസ്വേഡുകള് സൃഷ്ടിക്കുക.
ഒരേ യൂസര്വേഡും പാസ്വേഡും ഒന്നിലധികം വെബ്സൈറ്റുകളില്‍ ഉപയോഗിക്കരുത്.
നിങ്ങളുടെ ഇമെയില്‍. സോഷ്യല്‍ നെറ്റ് വര്‍ക്കിങ്, ഫിനാഷ്യല്‍ സേവനങ്ങള്‍ എന്നിവയ്ക്കുള്ള പാസ്വേഡുകള് യാതൊരു കാരണവശാലും വിനോദ സൈറ്റുകള്‍ക്കായി നല്‍കരുത്.
Leave a Reply