Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നൂഡില്‍സും ചോപ്‌സും പ്രസാദമായി നല്‍കുന്നൊരു ക്ഷേത്രം.കേള്‍ക്കുമ്പോള്‍ തന്നെ കൗതുകമായി തോന്നുന്നില്ലേ? എന്നാല്‍ വാസ്തവത്തില്‍ അങ്ങനെയൊരു ക്ഷേത്രമുണ്ട്.കൊല്‍ക്കത്തയിലെ തങ്കയില്‍ സ്ഥിതി ചെയ്യുന്ന ചൈനീസ് കാളി ക്ഷേത്രം .ഇവിടെ പ്രസാദമായി നല്‍കുന്നത് നൂഡില്‍സും ചോപ്‌സുമാണ്.ചൈനീസ് സംസ്‌കാരവും ഹൈന്ദവ സംസ്‌കാരവും തമ്മില്‍ ഐക്യം പുലര്‍ത്താന്‍ സഹായകരമായ ക്ഷേത്രമാണ് ചൈനാടൗണില്‍ സ്ഥിതി ചെയ്യുന്ന ചൈനീസ് കാളി ക്ഷേത്രം. ഇന്ത്യ-ചൈന സങ്കര സംസ്‌ക്കാരത്തിന്റെ പ്രതീകം കൂടിയാണ് ഈ ക്ഷേത്രം. ചൈനീസ് വ്യാപാരികളും കച്ചവടക്കാരുമാണ് ഈ ക്ഷേത്രത്തിലെ ആരാധകര്‍. ഗ്രാനൈറ്റ് കൊണ്ടുള്ള ഈ ക്ഷേത്രം പണി കഴിപ്പിച്ചത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. മുന്‍പ് ഈ സ്ഥലത്ത് സിന്ദൂരം പൂശിയ കല്ലുകളെയായിരുന്നു ഭക്തര്‍ ആരാധിച്ചിരുന്നത്. കല്ലുകളിരുന്ന സ്ഥലത്താണ് ഈ അത്ഭുത ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രോഗബാധിതനായി മരണാസന്നനായ ചൈനീസ് ബാലന് കാളി രോഗം സൗഖ്യം നല്‍കിയെന്നും. തുടര്‍ന്ന് ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചുവെന്നാണ് ഐതിഹ്യം.ലോക പ്രസിദ്ധമായ ഈ ക്ഷേത്രത്തിലെക്ക് വിവിധ രാജ്യങ്ങളില്‍ നിന്നു പോലും കാളിപൂജക്ക് ഭക്തരെത്താറുണ്ട്.
Leave a Reply