Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ധാക്ക: ബംഗ്ലാദേശില്‍ നിന്നുള്ള അബുള്‍ ബജേന്ദര്‍ എന്ന വ്യക്തിക്കാണ് അപൂര്‍വ്വമായ ഈ രോഗമുള്ളത്. എപ്പിഡെര്‍മൊദിസ് പ്ലൈസിയ വെറുസിഫോര്‍മിസ് എന്ന അപൂര്‍വ രോഗമാണ് അബുളിനുള്ളത്. ഒരു മരത്തിന്‍റെ വേരുപോലെ കൈകാലുകള്‍ വളരുന്നതാണ് ഈ രോഗത്തിന്‍റെ ലക്ഷണം. ഹ്യൂമന്‍ പാപ്പിലോമ വൈറസ് കാരണമാണ് ഇത്തരത്തിലുള്ള വേരുകള്‍ക്ക് സമാനമായ തഴമ്പുകള്‍ ശരീരത്തില്‍ ഉണ്ടാകുന്നതെന്ന് ഒരു അമേരിക്കന്‍ ഡോക്ടര്‍ ഇതിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് വേണ്ടത്ര ചികിത്സകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.റിക്ഷക്കാരനായ അബുളിന് രോഗംബാധിച്ചതോടെ നിര്‍ധന കുടുംബം ജീവിതോപാധി തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്.
–

–

–
Leave a Reply