Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on February 3, 2016 at 12:41 pm

വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ എണ്ണം 1 ബില്യൺ കടന്നു

whatsapp-hits-1-billion-user

ഫേസ് ബുക്കിന്റെ മെസ്സേജിങ് സർവീസായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം 1 ബില്യണ്‍ പിന്നിട്ടു. ഫേസ്ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗ് തന്നെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. വാട്‌സ് ആപ്പ് കോ ഫൗണ്ടർമാരായ ജാൻ കോറത്തേയും ബ്രയൺ ആക്ടനേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

2014ലാണ് വാട്‌സ് ആപ്പ് മെസ്സേജിങ് ആരംഭിക്കുന്നത്. 19 ബില്യൺ ഡോളറായിരുന്നു ഇതിൽ കമ്പനി മുതൽമുടക്ക്. ഫേസ്ബുക്കിൽ അക്കൗണ്ട് എടുക്കുന്ന ആളുകളുടെ ഇരട്ടിയാണ് വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണമെന്നും സുക്കർബർഗ് പറഞ്ഞു. വരിസംഖ്യ നിർത്തലാക്കി വാട്‌സ് ആപ്പ് സേവനം പൂർണമായും സൗജന്യമാക്കാനുള്ള ശ്രമം കമ്പനി നടത്തുമെന്നും സുക്കർബർഗ് പറയുന്നു.

Loading...

Comments are closed.

More News