Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭക്ഷണം കഴിച്ചില്ലെന്ന കാരണത്താല്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിനെതിരെ സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.മര്‍ദ്ദനമേറ്റ കുട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്താണ് ഗോപി സുന്ദര്‍ പ്രതികരിച്ചത്. ഈ ക്രൂരത കാട്ടിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ നമ്പരുണ്ടെങ്കില്‍ ആരെങ്കിലും പറഞ്ഞു തരണമെന്നും തന്തയില്ലാത്ത ആ പ്രിന്‍സിപ്പലിനെ തനിക്കൊന്ന് കാണണമെന്നുമാണ് ഗോപി സുന്ദര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞത്. നിക്കും സ്‌കൂള്‍കാലത്ത് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് ഗോപി സുന്ദര്‍ തന്റെ രോഷം പ്രകടിപ്പിക്കുന്നു.ക്ഷണം കഴിച്ചില്ലെന്ന് ആരോപിച്ചാണ് വിദ്യാധിരാജ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചത്. ചെവിയ്ക്ക് പുറകില്‍ മര്‍ദ്ദിച്ചതിന്റെ പാട് ഷെയര്‍ ചെയ്ത ചിത്രത്തില്‍ വ്യക്തമാണ്.രക്ഷിതാക്കള്‍ സ്‌കൂളിനെതിരെ പരാതി നല്‍കിയപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ കേസ് ഒതുക്കി തീര്‍ക്കുകയാണുണ്ടായത്. ഒട്ടേറെ പേര്‍ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.
Leave a Reply