Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ട്രുജിലോ: യാത്ര ചെയ്തുകൊണ്ടിരിക്കെ റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട കുഴിയിലേക്ക് വീണ കാറില്‍ നിന്നും രണ്ടുവയസുകാരിയായ കുട്ടിയുള്‍പ്പെടെ മൂന്നംഗ കുടുംബത്തെ രക്ഷപ്പെടുത്തി.പെറുവിലെ ട്രൂജില്ലോയിലാണ് ലോകത്തെ നടുക്കിയ സംഭവം.ദമ്പതിമാരായ എഡ്ഗാര്‍ ഓര്‍ലന്‍ഡ ബര്‍ടോലാ സില്‍വയും മരിസോള്‍ മെഴ്‌സിഡെസ് ഗട്ടിറെസ് സിക്കയും ഇവരുടെ രണ്ടുവയസ്സുകാരിയായ മകളുമാണ് അപകടത്തില്‍ പെട്ടത്. ഇവര സഞ്ചരിച്ചിരുന്ന കാർ 16 അടിയോളം വലിപ്പമുള്ള കുഴിയിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് വെള്ളത്തിലേക്ക് താഴ്ന്നുകൊണ്ടിരുന്ന കാറില്‍ നിന്നും കുടുംബാംഗങ്ങളെ ഓരോരുത്തരെയും സാഹസികമായി പുറത്തെടുത്തത്.ഒരു കയര്‍ ഉപയോഗിച്ച് കാറിന്റെ ഡോര്‍ തുറന്നുപിടിച്ച് മറ്റൊരു കയര്‍ ഇട്ടുകൊടുത്ത് ജനാലയിലൂടെ ഓരോരുത്തരേയുമായി പുറത്തെടുക്കുകയായിരുന്നു. എല്ലാവരേയും രക്ഷിച്ചതിന് പിന്നാലെ കാര്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി.കനത്ത മഴയെ തുടര്‍ന്ന് കുഴിയില്‍ നിറയെ വെള്ളവുമുണ്ടായിരുന്നു. സംഭവത്തിന്റെ സംഭ്രമജനകമായ വീഡിയോ ദൃക്‌സാക്ഷികള്‍ പകര്‍ത്തിയിട്ടുണ്ട്.
–
–
Leave a Reply