Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കിന്റെ ലോഗോ അര്‍ത്ഥമാക്കുന്നത് എന്താണ് എന്നത് ഏവരെയും കുഴക്കിയിരുന്ന ഒരു ചോദ്യമായിരുന്നു.എന്നാൽ ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് നെക്സ്റ്റ് വെബ്. ഫേസ്ബുക്കില്‍ സമയം കളയുന്ന ജനതയും യഥാര്‍ത്ഥ പ്രതീകമാണ് ഫേസ്ബുക്ക് ലോഗോ എന്നാണ് നെക്സ്റ്റ് വെബ് രസകരമായ ഈ ചിത്രീകരണത്തിലൂടെ വ്യക്തമാക്കുന്നത്.അതേ സമയം ഇന്ത്യയ്ക്ക് പുറമേ തിരിച്ചടികള്‍ ലഭിക്കുകയാണ് ഫേസ്ബുക്കിന്. ഫ്രാന്‍സും ഫേസ്ബുക്കിന് എതിരെ നിലപാടുകള്‍ എടുക്കാന്‍ പോകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്റെ അമേരിക്കന്‍ സുരക്ഷ കരാറായ സേഫ് ഹാര്‍ബര്‍ പ്രകാരം ഫ്രഞ്ച് ഉപയോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കയിലേക്ക് എത്തിക്കുന്നതിനെതിരെയാണ് ഫ്രഞ്ച് ഇന്‍ഫര്‍മേഷന്‍ റെഗുലേഷന് അതോററ്ററി (സിഎന്‍ഐഎല്‍) രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് ഇതിന് മറുപടി നല്‍കണം എന്നാണ് ഫ്രാന്‍സ് പറയുന്നത്.
–
–
Leave a Reply