Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരാളുടെ കാല്പാദം നോക്കിയാല്‍ സ്വഭാവം അറിയാന്‍ സാധിക്കും .ഏതുമാത്രമല്ല അവര്‍ ആരോഗ്യമുള്ളവരാണോ, രോഗമുള്ളവരാണോ എന്നും അറിയാം. കാല്പാദത്തിന്റെ രൂപം നോക്കി സ്വഭാവരീതി, ആരോഗ്യം, മാനസികാവസ്ഥ ഇങ്ങനെ എല്ലാം അറിയാന്‍ സാധിക്കും.നാലു രൂപത്തിലുള്ള കാല്പാദങ്ങളാണ് പൊതുവെ കാണുന്നത്.
സ്ക്വയര്‍ ഫുട്ട്
കാലിലെ എല്ലാവിരലുകളും ഒരേ നീളത്തിലുള്ള പാദങ്ങളെയാണ് ചതുരാകൃതിയുള്ള പാദങ്ങള്‍ എന്നു പറയുന്നത്. എന്തു തീരുമാനം എടുക്കുന്നതിനു മുന്‍പും മൂന്നു വട്ടം ആലോചിക്കുന്ന സ്വഭാവക്കാരാണിവര്‍. ഏതു കാര്യത്തിന്റെയും നല്ലതും ചീത്തയുമായ വശങ്ങള് ആലോചിച്ചതിനു ശേഷമേ ഇവര്‍ അതിലേക്കിറങ്ങൂ.
ഒഴുക്കിനനുസരിച്ചു നീങ്ങാന്‍ താത്പര്യമില്ലാത്ത ഇവര്‍ എതു കാര്യത്തിനും തത്വങ്ങളും നിയമങ്ങളും നോക്കും. തികച്ചും പ്രാവര്‍ത്തികമായ കാര്യങ്ങള്‍ മാത്രമേ ഇവര്‍ ചെയ്യാനൊരുങ്ങൂ. സെറ്റ് ചെയ്ത ഗോളുകള്‍ പൂര്ത്തിയാക്കുന്നിടംവരെ ഇവര്‍ ശ്രദ്ധാലുക്കളായിരിക്കും.
ഫ്ളെയിം ഫുട്ട്
തീ നാളത്തിന്റെ രൂപമായതുകൊണ്ടാവണം ഇത്തരം കാല്പാദങ്ങള് ഫയര്ഫുട്ട് എന്നും ഗ്രീക്ക് ഫുട്ട് എന്നും അറിയപ്പെടുന്നു. തള്ളവിരലിനേക്കാള്‍ രണ്ടാമത്തെ വിരലിനു നീളക്കൂടുതലായതിനാല്‍ ത്രികോണാകൃതിയാണ്. വളരെ ഊര്‍ജസ്വലരായിരിക്കും ഇത്തരക്കാര്‍.
എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണമെന്ന ചിന്താഗതിക്കാരാണിവര്‍. സ്വന്തം ഊര്‍ജവും പ്രസരിപ്പും ചുറ്റുമുള്ളവരിലേക്കു കൂടി പകരുന്നവരാണിവര്‍. മുന്നോട്ടുള്ള ചിന്തയില്ലാതെയുള്ള എടുത്തുചാട്ടം പലപ്പോഴും ഇവരെയും കൂടെയുള്ളവരെയും പ്രശ്നത്തിലാക്കാറുണ്ട്.
കോമ്മണ്‍ ഫുട്ട്
റോമന്‍ ഫുട്ട് എന്നുകൂടി അറിയപ്പെടുന്നു ഇത്തരം കാല്പാദങ്ങള്. ശരീരത്തിനു ആനുപാതികമായ പാദങ്ങളാണിവ. ബാഹര്മുഖത്വമുളളവരും സമൂഹത്തില്‍ നന്നായി ഇടപെടുന്നവരുമായിരിക്കും ഇത്തരക്കാര്‍. എപ്പോഴും എന്തെങ്കിലും പുതിയ കാര്യം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഇത്തരക്കാര്‍ ക്രിയാത്മകമായ പ്രവര്‍ത്തികളോട് വളരെ താത്പര്യമുള്ളവരായിരിക്കും.
യാത്രകള്‍ ഏറെയിഷ്ടപ്പെടുന്നു ഇവര്‍. തള്ളവിരലിനോട് ചേര്‍ന്ന് ഒരല്പം ചെരിഞ്ഞ് നില്ക്കുന്ന രീതിയിലാണ് വിരലുകള്‍. സ്വന്തം നാടിനെയും സംസ്കാരത്തെയും സ്നേഹിക്കുന്നതിനൊപ്പം പുതിയ സംസ്കാരങ്ങളെയും അടുത്തറിയാന്‍ ഇഷ്ടപ്പെടുന്നവരുമാണ് ഇക്കൂട്ടര്‍.
സ്ട്രെറ്റ്ച്ച്ഡ് ഫുട്ട്
തള്ളവിരലും ചെറുവിരലുകളും അകത്തേയ്ക്ക് അല്പം വളഞ്ഞിരിക്കുന്നതാണ് സ്ട്രെറ്റ്ച്ച്ഡ് ഫുട്ട് എന്നറിയപ്പെടുന്നത്. വാട്ടര്ഫൂട്ട്, ഈജിപ്ഷ്യന്‍ ഫുട്ട് എന്നറിയപ്പെടുന്ന ഇത്തരം പാദമുള്ളവര്‍ രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും വ്യക്തിജീവിതം മറ്റുള്ളവരില്‍ നിന്ന് മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നവരുമായിരിക്കും. എപ്പോഴും മൂഡ് മാറുന്ന, എല്ലാവരോടും എതിരിടുന്ന സ്വഭാവമുള്ളവരായിരിക്കും ഇത്തരക്കാര്‍.

Leave a Reply