Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 7:38 pm

Menu

Published on March 3, 2016 at 3:06 pm

1,300 കുട്ടികളുടെ പിതാവ് 80 വയസുള്ള മുന്‍പോസ്റ്റുമാന്‍

dna-test-proves-retired-postman-has-over-1300-illegitimate-children

വർത്തകേട്ട്  ഞെട്ടേണ്ട .. സംഭവം ഉള്ളത്‌ തന്നെയാണ്‌. അമേരിക്കയിലെ ടെന്‍സീയിലെ നാഷ്വില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. സ്ഥലത്ത് പോസ്റ്റുമാന്‍ ആയിരുന്ന വ്യക്തിയാണ് ആ പ്രദേശത്തെ 1,300 കുട്ടികളുടെ പിതാവ് എന്നാണ് ഒരു സ്വകാര്യ അന്വേഷകന്‍ കണ്ടെത്തിയത്. ഏതാണ്ട് 15 കൊല്ലമാണ് ഈ കണ്ടെത്തലിന് എടുത്തത്. 1960കളില്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിച്ച പോസ്റ്റുമാന് ഇപ്പോള്‍ വയസ് 80 ആയി. സ്വന്തം പിതാവിനെക്കുറിച്ച് അറിയാത്ത ഒരു വ്യക്തിയാണ് 2001 ല്‍ സിദ്ധ് റോയി എന്ന സ്വകാര്യ അന്വേഷകന് തന്റെ അച്ഛനെ കണ്ടെത്താന്‍ അന്വേഷണം ഏല്‍പ്പിച്ചത്. ഇദ്ദഹം നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ ആയിരത്തോളം പേരുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഇവ താരമത്യം ചെയ്തു. ഇതിന് ഏതാണ്ട് 15 കൊല്ലത്തോളം എടുത്തു. അതിനിടയിലാണ് ഞെട്ടിക്കുന്ന സത്യം അയാള്‍ കണ്ടെത്തിയത്. പിന്നീട് പോസ്റ്റുമാനുമായി ഇത് സംബന്ധിച്ച് സംസാരിച്ചപ്പോള്‍, ഇതില്‍ യാതോരു നാണക്കേടും തോന്നുന്നില്ലെന്നാണ് പോസ്റ്റുമാന്‍ പറയുന്നത്. അമേരിക്കയിലെ പ്രശസ്ത ഗായകനും, പ്ലേ ബോയിയും ആയ ജോണ്‍ ക്യാഷ് ആണ് തനെന്ന് സ്വയം ധരിച്ചു, അത്തരം ഒരു പെരുമാറ്റമാണ് സ്ത്രീകളെ തന്നിലേക്ക് ആകര്‍ഷിച്ചതെന്ന് ഇയാള്‍ പറയുന്നു. എന്തായാലും ‘പ്ലേ ബോയി മുത്തച്ഛന്റെ’ കഥ അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News