Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എവിടെ പോകണമെങ്കിലും വൈകിയെത്തുന്ന ചിലർ നമുക്കൊക്കെ ഇടയിലുണ്ട്.എത്ര ശ്രമിച്ചാലും എല്ലാ എപ്പോഴും താമസിച്ചേ എത്തുകയുള്ളു, ഓഫീസിലാണെങ്കിലും ആഘോഷങ്ങളിലാണെങ്കിലും മീറ്റിംഗിലാണെങ്കിലും അങ്ങനെ തന്നെ. ചീത്ത വിളികളും കടുത്ത നോട്ടങ്ങളുമെല്ലാം എല്ലാഎപ്പോഴും നേരിടേണ്ടി വരും ഇത്തരക്കാര്‍ക്ക്. മനപ്പൂര്‍വ്വം ചെയ്യുന്നതല്ലെങ്കിലും സംഭവിക്കുന്നത് ഇങ്ങനെ മാത്രമായിരിക്കും. പക്ഷേ, ഇനി പേടിക്കണ്ട, ഇത്തരക്കാര്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. ഇത്തരക്കാര്‍ വളരെ സര്‍ഗാത്മക ചിന്തയുള്ളവരായിരിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്.
പോസിറ്റീവ് ചിന്തകളും ശുഭാപ്തി വിശ്വാസവും ഉള്ളവരാണ് ഇത്തരക്കാരെന്നാണ് ശാസ്ത്ര ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. ഒരേ സമയത്ത് നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രാപ്തിയുള്ളവരുമായിരിക്കും വൈകിയെത്തുന്ന ശീലമുള്ളവര്‍.വൈകുന്ന ശീലം തുടക്കത്തില്‍ ഒരു പ്രതിസന്ധിയാണെങ്കിലും, ശുഭാപ്തി വിശ്വസവും പ്രതീക്ഷകളും ഇത്തരക്കാരുടെ ജീവിത വിജയത്തിന് സഹായിക്കുമെന്നും പറയുന്നു.
സാന്‍ഡിയാഗോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകരാണ് ഇത്തരമൊരു പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് സാധാരണയാളുകള്‍ കാണുന്നതിനേക്കാള്‍ വിശാലമായും വിപുലമായുമുള്ള കാഴ്ചപ്പാടുണ്ടാകുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. തലച്ചോറിന്റെ സ്വഭാവത്തിലുള്ള പ്രശ്‌നം കൊണ്ടാണ് പലരും വൈകുന്നതെന്നും കണ്ടെത്തിയ സംഘങ്ങളുണ്ട്.ചുരുക്കത്തില്‍ പറഞ്ഞു വരുന്നതെന്തെന്നാല്‍, നിങ്ങള്‍ വൈകുന്നത് നിങ്ങളുടെ പ്രശ്‌നം മൂലമല്ല.. അത് മാനസികവും വ്യക്തിത്വവുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങള്‍ മൂലമാണ്. മാത്രമല്ല അത് നമ്മളില്‍ കൂടുതല്‍ സര്‍ഗാത്മകത വളര്‍ത്തുകയും.
Leave a Reply