Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 10:50 pm

Menu

Published on March 9, 2016 at 4:02 pm

ഐഫോണ്‍ വാങ്ങാനായി 18 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചു

man-jailed-for-selling-18-day-old-daughter-online-to-buy-iphone

ബീയ്ജിംങ്:ഐഫോണും ബൈക്കും വാങ്ങുന്നതിന് 18 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വെച്ചു.തെക്ക് കിഴക്കന്‍ ചൈനയില്‍ ഫ്യൂജിയാന്‍ പ്രവിശ്യയില്‍ ടോംഗാന്‍ നഗരത്തിലാണ് സംഭവം. സംഭവത്തിൽ കുഞ്ഞിന്റെ പിതാവിനെയും വില്‍ക്കാന്‍ സഹായിച്ച അമ്മയെയും പൊലീസ് പിടികൂടി. എഡുവാന്‍ എന്നയാളാണ് ഐഫോണ്‍ വാങ്ങാന്‍ പണത്തിനായി തന്റെ മകളെ ഓണ്‍ലൈനായി വിറ്റത്.ചൈനയിലെ സോഷ്യല്‍ മീഡിയ സൈറ്റായ വില്‍ 23000 യുവാനാണ് കുട്ടിയ്ക്ക് വിലയായി ലഭിച്ചത്. പണം ഉപയോഗിച്ച് ഐഫോണും മോട്ടോര്‍ ബൈക്കും വാങ്ങുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഭാര്യം പലയിടങ്ങളില്‍ പാര്‍ട്ട് ടൈം ജോലിയിലൂടെ കുടുംബം പുലര്‍ത്തുമ്പോള്‍ ഇയാള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ സമയം ചെലവഴിക്കുകയാണ് പതിവ്.19 വയസാണ് ഭാര്യയുടേയും ഭര്‍ത്താവിന്റെയും പ്രായം. നിനച്ചിരിക്കാതെ ഉണ്ടായ കുട്ടി എന്നതാണ് ഇയാളെ ഈ കടുകൈയ്ക്ക് പ്രേരിപ്പിച്ചത്. കുട്ടിയെ വാങ്ങിയ പെണ്‍കുട്ടി തന്നെയാണ് നിയമപരമായി കുഞ്ഞിനെ നേടുന്നതിനായി പൊലീസില്‍ സമീപിച്ചത്. കുട്ടിയെ വിറ്റതിന് ശേഷം കടന്നുകളഞ്ഞ പിതാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News