Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 2:51 pm

Menu

Published on April 29, 2016 at 12:42 pm

വാട്സ് ആപ്പില്‍ ഡിലീറ്റ് ചെയ്ത മെസേജുകൾ എളുപ്പത്തിൽ വീണ്ടെടുക്കാം…ഈ 5 വഴികൾ ഉപയോഗിച്ചാൽ മതി…!!

how-to-retrieve-deleted-whatsapp-messages-from-android-phone

ഇന്ന് ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ആണ് വാട്സ് ആപ്പ്.മെസേജുകളും ഫോട്ടോകളും മെല്ലാം തന്നെ എളുപ്പം കൈമാറാമെന്ന പ്രത്യേകത തന്നെയാണ് വാട്സ് ആപ്പിനെ ആളുകൾക്കിടയിൽ ഇത്ര ജനപ്രിയമാക്കിയതും.വാട്സ് ആപ്പ് ഉപയോഗിക്കുന്ന പലർക്കും അറിയാത്ത കാര്യമാണ് ഒരിക്കൽ ഡിലീറ്റ് ചെയ്ത മെസേജ് എങ്ങനെ തിരികെ എടുക്കാമെന്നത്.പലപ്പോഴും ഡിലീറ്റ് ചെയ്തുകഴിഞ്ഞതിന് ശേഷമായിരിക്കും അബദ്ധം പോയെന്നതോർത്ത് വിഷമിക്കുക.എന്നാൽ ഇനി ആ കാര്യമോർത്ത് ടെൻഷനടിക്കേണ്ട.ഡിലീറ്റ് ആയ മെസേജുകള്‍ ഇനി അനായാസം തിരിച്ചെടുക്കാം.അതിന് ഈ പറയുന്ന 5 വഴികൾ ഫോളോ ചെയ്‌താൽ മതി.അവ എന്തൊക്കെയെന്ന് നോക്കാം…..

ആൻഡ്രോയിഡ് ഡാറ്റ റിക്കവറി സോഫ്റ്റ്‌ വെയർ  ഡൗൺലോഡ് ചെയ്യുക

ആദ്യം ചെയ്യേണ്ടത് ആൻഡ്രോയിഡ് ഡാറ്റ റിക്കവറി സോഫ്റ്റ്വെയര്‍ ഡൗൺലോഡ് ചെയ്യുക
എന്നതാണ്. ഡൗൺലോഡിന് ശേഷം അത് ഇൻസ്റ്റാൾ ചെയ്യുക. പിന്നീട് ഫോണ്‍ സ്വന്തം കംപ്യൂട്ടറുമായി കണക്‌ട് ചെയ്യുക എന്നതാണ്. അതോടു കൂടി പ്രോഗ്രാം വിൻഡോയിൽ കാണാൻ കഴിയും.

കമ്പ്യൂട്ടറുമായി കണക്റ്റ് ചെയ്യുക

ഇനി ചെയ്യേണ്ടത് ഫോൺ സ്വന്തം പേഴ്സണൽ കമ്പ്യൂട്ടറുമായി കണക്റ്റ് ചെയ്യുക എന്നതാണ്‍.കണക്റ്റ് ചെയ്യുന്നതോടൊപ്പം പ്രോഗ്രം വിൻഡോയിൽ കാണാൻ സാധിക്കും.

യുഎസ്ബി ഡീബഗിൾ എനേബിള്‍ ചെയ്യുക

യുഎസ്ബി ഡീബഗിൾ എനേബിള്‍ ചെയ്യുക.ഇതോടെ കംപ്യൂട്ടറിൽ നിങ്ങളുടെ ഫോണ്‍ പ്രോഗ്രാം കാണാന്‍ സാധിക്കും. അവിടെ ഫോണ്‍ ഡാറ്റാ പരിശോധിക്കാം. പരിശോധിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടകാര്യം പബ്ലിക്ക് കംപ്യൂട്ടറില്‍ ഇത് ചെയ്താല്‍ വൈറസ് കയറാന്‍ സാധ്യതയുണ്ട്.

ഡാറ്റാ സ്കാൻ

ഫോണ്‍ ചെക്കിംഗ് കഴിഞ്ഞാല്‍ ഡാറ്റാ സ്കാൻ ചെയ്യാന്‍ കമ്പ്യൂട്ടർ ആവശ്യപ്പെടും. അത് ഒക്കെ കൊടുക്കുക. അതിനുശേഷം റിക്കവ‍ർ ചെയ്യേണ്ട ഡാറ്റയില്‍ ക്ലിക്ക് ചെയ്യുക. ഇതോടെ ഡിലീറ്റ് ചെയ്ത മെസേജുകള്‍ അടക്കം എല്ലാ ഡാറ്റയും കാണാന്‍ സാധിക്കും.

റിക്കവർ ആയി

റിക്കവറിംഗ് കഴിയുന്നതോടെ നഷ്ടപ്പെട്ട മെസേജുകൾ അടക്കം എല്ലാ ഡാറ്റയും കാണാൻ സാധിക്കും.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News