Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെരുമ്പാവൂർ:ജിഷയുടെ അമ്മ രാജേശ്വരിയുടെ നിലവിളിയും പൊട്ടിത്തെറിയുമുയരുന്ന മുറിക്കു മുൻപിൽ ജനക്കൂട്ടവും മാധ്യമങ്ങളും വിഐപികളും കാത്തുനിൽക്കുന്നു. സന്ദര്‍ശകരുടെ ബാഹുല്യം നിയന്ത്രിക്കണമെന്ന് രാജേശ്വരിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പറയേണ്ടിവന്നു.എന്നാൽ ഇതൊന്നുമറിയാതെ മകളുടെ മരിച്ച മുഖം കണ്ടതുമുതല്‍ തളര്‍ന്നു വീണ ഒരാള്‍ അതേ ആശുപത്രിയില്‍ രണ്ടു ചുവരുകള്‍ക്കപ്പുറത്ത് ചുരുണ്ടു കിടപ്പുണ്ട്. ജിഷയുടെ അച്ഛന്‍ കെ.വി.പാപ്പു.ജിഷ മരിച്ചപ്പോള്‍, പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് അച്ഛന്‍ ഉപേക്ഷിച്ചു പോയ കുട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പിന്നീട് മാധ്യമങ്ങള്‍ക്കുമുമ്പില്‍ രാഷ്ട്രീയക്കാരും കരയുന്ന രാജേശ്വരിയും മാത്രമേ ഉണ്ടായിരുന്നൊള്ളൂ.
മകളുടെ മരിച്ചു കിടക്കുന്ന ശരീരം കണ്ട പാപ്പു പിന്നെ ഭക്ഷണം കഴിച്ചിട്ടില്ല. ആരാലും തിരിച്ചറിയപ്പെടാതെ അദ്ദേഹം തന്റെ കുറുപ്പംപടി വായക്കരയിലെ വീട്ടിലേക്ക് തിരിച്ചു പോയി. പിന്നെ ഒറ്റക്കിടപ്പായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ. ഒടുവില്‍ പരിചയക്കാരനായ രാജീവ് ഒരു ഓട്ടേയില്‍ക്കയറ്റി ഇവിടെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
അയല്‍വാസികള്‍ക്ക് പാപ്പു ഭാര്യയുമായി പിരിഞ്ഞതിന്റെ കാരണമറിയില്ല. പക്ഷേ ജിഷയ്ക്ക് അച്ഛനോട് സ്‌നേഹമായിരുന്നെന്നറിയാം. രണ്ടുമാസത്തോളം പാപ്പു ആശുപത്രിയിലായിരുന്നപ്പോള്‍ കൂട്ടു നിന്നിരുന്നത് ജിഷയാണ്. അച്ഛനും മകളെ ഇഷ്ടമാണ്.ആശുപത്രിയില്‍ കിടന്ന് ഞരങ്ങുമ്പോഴും പാപ്പു മകളെ ഓര്‍ത്തു. “നാലുമാസം മുമ്പാണ് അവസാനമായി കണ്ടത്. അന്ന് അവള്‍ക്ക് കാശ് നല്‍കാന്‍ തുനിഞ്ഞപ്പോള്‍ ബസ്കൂലിയായ 20 രൂപ മാത്രമാണ് വാങ്ങിയത്. അത്രപോലും ബുദ്ധിമുട്ടിക്കില്ല. അഞ്ചുമാസം കഴിയുമ്പോള്‍ എനിക്ക് ജോലി കിട്ടുമെന്നും വീട് പൂര്‍ത്തിയാക്കുമെന്നും അങ്ങോട്ട് വരണമെന്നും മകള്‍ പറഞ്ഞിരുന്നു.” അമ്മയുമായുള്ള പിണക്കം കാര്യമാക്കേണ്ടെന്നും പറഞ്ഞെന്നും പാപ്പു ഓര്‍ത്തു.കരഞ്ഞ് തളര്‍ന്ന ആ കണ്ണുകളില്‍ സ്‌നേഹമുണ്ട്. തന്റെ മകള്‍ക്ക് നീതികിട്ടിയില്ലെന്ന വേദനയുണ്ട്.
Leave a Reply