Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 12:32 pm

Menu

Published on May 11, 2016 at 4:56 pm

വാട്‌സ്ആപ്പ് ഇനി തകർക്കും….വീഡിയോ കോളിംഗും വരുന്നു…!!

whatsapp-video-calling-coming-soon

വാട്‌സ്ആപ്പ് ഇനി തകർക്കും.അനവധി പുതിയ ഫീച്ചറുകള്‍ക്ക് പുറമെ വീഡിയോ കോളിംഗ് സംവിധാനവും വാട്‌സ്ആപ്പില്‍ ലഭ്യമാകാന്‍ പോകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ബീറ്റാ ആപ്പില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഡിവൈസുകളില്‍ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ഡിസംബറോടെ തന്നെ വാട്‌സ്ആപ്പില്‍ വീഡിയോ കോളിംഗ് സംവിധാനം കൊണ്ടുവരുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സ്ഥിരീകരിക്കുന്ന തരത്തില്‍ ഈ മാസം അവസാനത്തോടെ വാട്‌സ്ആപ്പ്‌ കോളിംഗ് നിലവില്‍ വരുന്നതായിട്ടുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. തുടക്കത്തില്‍ ഈ സേവനം ചുരുക്കം ചില ഉപഭോക്താക്കള്‍ക്കുമാത്രമേ ലഭ്യമാവുകയുള്ളു. നിരവധി മികച്ച സേവനങ്ങളാണ് ഇപ്പോള്‍ വാട്‌സ്ആപ്പ്‌ അതിന്റെ ഉപഭോക്താക്കള്‍ക്ക് നല്‍കികൊണ്ടിരിക്കുന്നത്. പതിയെ ഇത് എല്ലാവരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എന്‍സ്‌ക്രിപ്ഷന്‍ സംവിധാനമടക്കം ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ്‌ ഈയിടെ അതിന്റെ സേവനം പരിഷ്‌കരിച്ചിരുന്നു. വാട്‌സ്ആപ്പില്‍ വന്ന മിസ്ഡ്‌കോളുകള്‍ക്ക് വാട്‌സ്ആപ്പ്‌ തുറക്കാതെ തന്നെ മറുപടി നല്‍കാന്‍ സാധിക്കുന്ന തരത്തില്‍ കോള്‍ ബാക് സൗകര്യവും വാട്‌സ്ആപ്പ്‌ അവതരിപ്പിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News