Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളുരു: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പെണ്‍കുഞ്ഞിന് ഇന്ത്യക്കാരിയായ യുവതി ജന്മം നല്കി. കര്‍ണാടകയില്‍ നിന്നുള്ള നന്ദിനിയെന്ന യുവതിയാണ് ഈ അത്ഭുത ശിശുവിന് ജന്മം നള്‍കിയത്. ഏഴ് കിലോയാണ് ഭാരം. സാധാരണ ഒരു ശിശുവിന്റെ ഇരട്ടി ഭാരമാണിത്. സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. തന്റെ 25 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിലൊരിക്കല്‍പ്പോലും ഇത്രയ്ക്കും ഭാരമുള്ള നവജാത ശിശുവിനെ കണ്ടിട്ടില്ലെന്നാണ് സിസേറിയന് നേതൃത്വം നല്കിയ ഡോ. വെങ്കിടേശ് രാജു പറഞ്ഞത്. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ നവജാത ശിശു ഇതാണെന്നും അദ്ദേഹം പറഞ്ഞു. നന്ദിനിക്ക് 94 കിലോ ഭാരവും 5 അടി 9 ഇഞ്ച് പൊക്കവുമായിരുന്നങ്കിലും കുഞ്ഞിന് ഇത്രയും ഭാരമുണ്ടാകുമെന്ന് അവര്‍ക്കറിയില്ലായിരുന്നു. കുഞ്ഞ് നവജാതശിശുക്കളുടെ ഐ സി യു വിലാണിപ്പോള്.
Leave a Reply