Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മളെല്ലാവരും സ്വപ്‌നം കാണുന്നവരാണ്. ചില സ്വപ്‌നങ്ങള്‍ നമ്മള്‍ക്ക് സന്തോഷവും ചിലത് സങ്കടവും മറ്റുചില സ്വപ്ങ്ങള്‍ പേടിയുമാവും നമുക്ക് സമ്മാനിക്കുക. സ്വപ്നങ്ങള്‍ മനസിന്റെ പ്രതിഫലനം തന്നെയാണ്. കൂടാതെ വരാനിരിക്കുന്ന കാര്യങ്ങളുടെ പ്രവചനം കൂടിയാണ്. ചില സ്വപ്നങ്ങള്‍ ഭാവിയില്‍ നിങ്ങള്‍ക്ക് വരാനിരിക്കുന്ന ദുരന്തങ്ങളെയും തകര്‍ച്ചകളെയും സൂചിപ്പിക്കാൻ കഴിയും. അത്തരം സ്വപ്നങ്ങളളെ കുറിച്ചാണിവിടെ പറയുന്നത്.
പണം സ്വപ്‌നം കാണുന്നത് ഭാഗ്യവുമായി ബന്ധപ്പെട്ടാണ്. ലോട്ടറിയടിച്ചതായി സ്വപ്‌നം കാണുന്നത് ജീവിത ശൈലിയില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം പണം നല്‍കുന്നതായി സ്വപ്‌നം കാണുന്നതാകട്ടെ നഷ്ടമാകുമെന്ന ഭയത്തെയാണ് സൂചിപ്പിക്കുന്നത്.
മരണം സ്വപ്‌നം കാണുക സാധാരണമാണ്. എന്തിന്റെയെങ്കിലും അവസാനം ആണ് ഇത് സൂചിപ്പിക്കുന്നത്. അഹം ബോധത്തിന്റെ അവസാനമാണ് മരണം- ഉദാഹരണത്തിന് ഉത്കണ്ഠയുടെയും ദേഷ്യത്തിന്റെയും അവസാനം, ചില സാഹചര്യങ്ങളുടെ അവസാനം എന്നിവയെല്ലാം ഇതിലൂടെ സൂചിപ്പിക്കും. ഒരു ആശയത്തിന്റെ അവസാനവും മറ്റൊന്നിന്റെ തുടക്കവും ആകാം. മരണം സ്വപ്‌നം കാണുന്നത് വൈകാരികമായി ഉണ്ടാകുന്ന മാറ്റത്തിന് അനുസൃതമായുള്ള മനസ്സിന്റെ ഭാവമാണ്.
എന്തോ വരാനിരിക്കുന്നു എന്നതിന്റെ പ്രതീകമാണ് പല്ലുകള്‍ പിഴുതെടുക്കാുന്നതായുള്ള സ്വപ്‌നം . പൊട്ടിയ പല്ലുകള്‍ ഭയവും ഉത്കണ്ഠയുമാണ് സൂചിപ്പിക്കുന്നത്. സാധാരണയായി പലരും കാണുന്ന സ്വപ്‌നങ്ങളില്‍ ഒന്നാണ് പല്ല് കൊഴിയുന്നത്. പുതിയ ജോലി, നഷ്ടപ്പെടുമെന്ന ഭയം ,ബന്ധം ദുര്‍ബലമാവുക,കള്ളം മറച്ചു വയ്ക്കുക തുടങ്ങി സമ്മര്‍ദ്ദമുള്ള വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം സ്വപ്‌നം കാണുന്നത്. സ്വപ്‌നത്തില്‍ നിങ്ങള്‍ പല്ലുകള്‍ കണ്ടാല്‍ സ്വയം ഈ ചോദ്യങ്ങള്‍ ചോദിക്കുക.
ഗര്‍ഭിണിയാണന്ന് സ്വപ്‌നം കാണുന്നത് നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കും പദ്ധതികള്‍ക്കും അനുസരിച്ച് വളര്‍ച്ച ഉണ്ടാകും എന്നതിന്റെ സൂചനയാണ്. ഗര്‍ഭം ധരിച്ചതായി സ്വപ്‌നം കണ്ടാല്‍ എന്ത് മാറ്റത്തിനായാണ് നിങ്ങള്‍ പരിശ്രമിച്ചു കൊണ്ട് ഇരിക്കുന്നതെന്ന് ചിന്തിക്കുക,
വ്യഭിചരിക്കുന്നതായി സ്വപ്‌നം കാണുന്നത് നിങ്ങളുടെ ലൈംഗികമായ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. അടക്കി വച്ചിട്ടുള്ള വികാരങ്ങള്‍ പ്രകടമാക്കാനുള്ള ആഗ്രഹത്തിന്റെ പ്രതീകമാണിത്, ത്യാഗം, ഭയം, ആത്മാഭിമാന പ്രശ്‌നങ്ങള്‍ , വിഷമകരമായ ബന്ധങ്ങള്‍ സംബന്ധിച്ചുള്ള അബോധമായ ചിന്തകള്‍ എന്നിവയെല്ലാം ഇത് സൂചിപ്പിക്കുന്നുണ്ട്.
മാനസിക വികാരവുമായി ബന്ധപ്പെട്ടാണ് സാധാരണ വെള്ളം സ്വപ്‌നം കാണുന്നത്. വെള്ളം വൃത്തിയുടെയും പരിശുദ്ധിയുടെയും പ്രതീകമാണ്. വെള്ളച്ചാട്ടമാണ് സ്വപ്‌നം കാണുന്നതെങ്കില്‍ പുതിയ തുടക്കമാണ് ഇത് അര്‍ത്ഥമാക്കുന്നത്. വെള്ളച്ചാട്ടം വലുതാണോ ചെറുതാണോ കാട്ടിലാണോ കരയിലാണോ എന്നു കൂടി ഓര്‍ത്തെടുക്കുക.
സ്വയം അല്ലെങ്കില്‍ വിവിധ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വീടുകള്‍ സ്വപ്‌നം കാണുന്നത് സൂചിപ്പിക്കുന്നത്. സ്വപ്‌നം കാണുന്ന വീടിന്റെ വലുപ്പം മുറികളുടെ എണ്ണം എന്നിവയ്ക്കനുസരുച്ച് വ്യാഖ്യാനവും വ്യത്യാസപ്പെടും.വീടുകളെ കുറിച്ചുള്ള എല്ലാ സ്വപ്‌നങ്ങളും സുരക്ഷയും ക്ഷേമവും സംബന്ധിച്ചായിരിക്കും.
തുറന്നു കാട്ടപ്പെടുമെന്ന ഭയമാണ് നഗ്നനാക്കപ്പെട്ടതായുള്ള സ്വപ്‌നം അര്‍ത്ഥമാക്കുന്നത്. മറ്റുള്ള ആരെയെങ്കിലും നഗ്നരായി കാണുന്നത് ചില സാഹചര്യങ്ങളും ഭാവിയിലെ ബന്ധങ്ങളും സംബന്ധിച്ചുള്ള നഗ്ന സത്യത്തിന്റെ പ്രതീകമാണ്.
തീ സ്വപ്‌നം കാണുന്നതിന് വിവിധ അര്‍ത്ഥങ്ങള്‍ ഉണ്ട്- അല്‍പം അകലത്തായി തീ സ്വപ്‌നം കാണുന്നത് ആഗ്രഹവും മാറ്റവുമാണ് സൂചിപ്പിക്കുന്നത്. അതേസമയം തീ കൊണ്ട് കളിക്കുന്നത് അര്‍ത്ഥമാക്കുന്നത് അപകടകരമായ പ്രവര്‍ത്തികളാണ്. തീ വയ്ക്കുന്നതായുള്ള സ്വപ്‌നം അടിച്ചമര്‍ത്തിയ
Leave a Reply