Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 7:32 am

Menu

Published on June 3, 2016 at 3:12 pm

ഫേസ്‌ബുക്കില്‍ ഫോട്ടോ ഇടുന്നവരുടെ ശ്രദ്ധയ്ക്ക്….

facebook-photos-say-about-your-personality

ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാത്തവരായി  ഒരു പക്ഷെ  അധിമാകാരും  തന്നെ കാണില്ല.തിരിച്ചറിയാനായി സ്വന്തം ചിത്രങ്ങള്‍ പ്രൊഫൈലിൽ  കൊടുക്കാറുമുണ്ട്.എന്നാൽ  ഇനി ഇങ്ങനെ ചെയ്യുമ്പോൾ സൂക്ഷിച്ചോളൂ…ഈ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങളുടെ സ്വഭാവം മനസിലാകുമെന്ന്‌ കണ്ടെത്തിയിരിക്കുന്നു .  അമേരിക്കയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിന്റെ അടിസ്‌ഥാനത്തില്‍ ഇന്‍ഡിപെന്റെന്റ്‌ പത്രമാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. വളരെ തുറന്ന സമീപനവും കാഴ്‌ച്ചാപ്പാടും ഉള്ള വ്യക്‌തികളുടെ പ്രൊഫൈൽ  പിക്‌ചര്‍ കൂടുതല്‍ വ്യക്‌തവും കളര്‍ഫുളും ആയിരിക്കും. പൂവാലന്‍മാരാകട്ടെ മുഖം വ്യക്‌തമാകാത്ത രീതിയിലുള്ള ചിത്രങ്ങളായിരിക്കും ഇടുക. ഇവര്‍ സ്വന്തം മുഖം പൂര്‍ണ്ണമായും പുറത്തു കാണിക്കാന്‍ താല്‍പ്പര്യപ്പെടില്ല. മറ്റുള്ളവരില്‍ നിന്നു ചിലതൊക്കെ മറച്ചു പിടിക്കുന്നതിന്റെ സൂചനയാണിത്‌. ഇനി മുഖം കാണിച്ചാല്‍ തന്നെ കൂളിങ്‌ ഗ്ലാസ്‌ വച്ച്‌ മുഖത്തിന്റെ കൂടുതല്‍ ഭാഗം മറച്ചിട്ടുണ്ടാകുമെന്നും പഠനം പറയുന്നു. എന്തായാലും ഫേസ്‌ബുക്കില്‍ ഫോട്ടോ ഇടും മുമ്പ്‌ ഒന്നു ശ്രദ്ധിച്ചോളു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News