Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലിസ്‌ബോണ്‍: മസ്തിഷ്‌കമരണം സംഭവിച്ച യുവതി കുഞ്ഞിന് ജന്മം നല്‍കി. പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് സംഭവം.മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഏകദേശം നാലുമാസം യന്ത്രസഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ യുവതിയാണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. 2.35 കിലോഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞിനെയാണ് ശസ്ത്രക്രിയ നടത്തിയാണ് പുറത്തെടുത്തത്. കുഞ്ഞ് ആരോഗ്യവനായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 20നാണ് തലച്ചോറിലെ രക്തസ്രാവം മൂലം യുവതിക്കു മസ്തിഷ്‌ക മരണം സംഭവിച്ചത്. എന്നാല്‍ ഗര്‍ഭസ്ഥ ശിശു ആരോഗ്യവാനായിരുന്നു. അതിനാല്‍ കുടുംബാംഗങ്ങളുടെ തീരുമാനപ്രകാരം അമ്മയുടെ ഉദരത്തില്‍ വളരാന്‍ അനുവദിക്കുകയായിരുന്നെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് ഇത്ര നീണ്ട കാലയളവില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഒരാളില്‍ ഭ്രൂണം പൂര്‍ണവളര്‍ച്ചയെത്തിയ സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
Leave a Reply