Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 11:19 am

Menu

Published on June 16, 2016 at 2:23 pm

ശ്രദ്ധിക്കൂ……ഫേസ്ബുക്ക് നിങ്ങളുടെ ബാക്കപ്പ് ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്‌..!!

facebook-will-delete-your-backed-up-photos-if-you-dont-install-moments-app

ഫേസ്ബുക്കിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷെയറിംഗ് ആപ്പ് മൊമന്റ്സ് ഇന്‍സ്റ്റാള്‍ ചെയ്തില്ലെങ്കില്‍ ഫെയ്സ്ബുക്ക് പ്രധാന ആപ്പിലെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ്. ഈ വരുന്ന ജൂലൈ 7നു മുന്‍പായി പുതിയ ആപ്സ്സ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. അന്നു മുതല്‍ ഈ പുതിയ നിയമം നിലവില്‍ വരുന്നതുമാണ്.ഈ ഒരു നിയമ പ്രകാരം നിങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഫോട്ടോകള്‍ ഡിലീറ്റ് ആകുന്നതല്ല.
സ്വകാര്യ ഫോട്ടോകള്‍ സൂക്ഷിക്കുന്നതിനായി ഫേസ്ബുക്ക് തുടങ്ങിയ ആപ്പാണ് മൊമന്റ്സ്. ഒരു വര്‍ഷം മുമ്പാണ് ഇത് ഫേസ്ബുക്ക് തുടങ്ങിയത്. മൊമന്റ്സ് ആപ്പിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാനായി ഫേസ്ബുക്കിന്റെ പ്രധാന ആപ്പ് വഴി അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങല്‍ നേരെ സിങ്ക് ചെയ്യുന്ന സംവിധാനം നിര്‍ത്തലാക്കുകയും ചെയ്തു. 2015ല്‍ നിലവില്‍ വന്ന ആപ്സ്സ് ആയിരിക്കണം നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടത്. പല ഉപഭോക്താക്കളും ഉപയോഗിക്കുന്നത് 2012ല്‍ പുറത്തിറങ്ങിയ ഫോട്ടോ ഷെയറിങ്ങ് ആപ്പ്സ്സാണ്. നിങ്ങള്‍ക്ക് ഈ ആപ്സ്സ് ഉപയോഗിക്കാന്‍ താത്പര്യം ഇല്ലെങ്കില്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ഫോട്ടോകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആക്കാവുന്നതാണ്. ജൂലൈ 7നു മുമ്പ് മൊമന്റ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഫോട്ടോകളെല്ലാം ഇതിലേക്ക് മാറ്റാന്‍ സാധിയ്ക്കും. അല്ലാത്തവര്‍ ഇപ്പോഴേ ഡൗണ്‍ലോഡ് ചെയ്ത് മാറ്റിക്കോളു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News