Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പണ്ടൊക്കെ പെണ്‍കുട്ടികൾ കാലിന് മുകളില്‍ കാല്‍ കയറ്റിവച്ചിരിക്കുന്നതിന് തിര്‍വരുടെ പക്കൽനിന്ന് വഴക്ക് കേൾക്കാറുണ്ട്. , പെൺകുട്ടികളാണെന്ന വിചാരമില്ലേ, മര്യാദയ്ക്കിരുന്നുകൂടേ തുടങ്ങിയ വാക്കുകളുമായി.എന്നാൽ ഇന്നത്തെ തലമുറയുടെ ജീവിതത്തിന്റെ ഭാഗമായി തന്നെ ഈ രീതി മാറി കഴിഞ്ഞു.പഴമക്കാര്‍ പറയുന്നതിന്റെ അടിസ്ഥാനം എന്താണെങ്കിലും, ഈ ഇരുപ്പ് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് ശാസ്ത്രപഠനങ്ങളും പറയുന്നത്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഇത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാക്കുമെന്നാണ് പുതിയ പഠനങ്ങള്‍. കാല്‍ മുട്ടിനു മുകളില്‍ കാല്‍ വച്ച് കുറെ നേരം ഇരിക്കുന്നത് പക്ഷാഘാതത്തിലേക്കു നയിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നു.
സ്ഥിരമായി കാലുകള്‍ പിണച്ചു വച്ചിരിക്കുന്നതും ആരോഗ്യത്തിനു ദോഷം ചെയ്യും. അത്, സുഗമമായ രക്തചംക്രമണത്തെ ബാധിക്കുകയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മസിലുകള്‍ വേണ്ട വിധത്തില്‍ ചലിപ്പിക്കാതെയും മണിക്കൂറോളം സന്ധികള്‍ ചലിപ്പിക്കാതെയും ഇരിക്കുന്നതുവഴി രക്തയോട്ടം തടസപ്പെടുത്തി രക്തസമ്മര്‍ദ്ദത്തിന് കാരണമാകും.
കാലിന്‍മേല്‍ കാല്‍ കയറ്റി വച്ചിരിക്കുന്നതും കാലുകള്‍ പിണച്ചിരിക്കുന്നതും വെരിക്കോസ് വെയിനിനുള്ള സാധ്യതയും കൂട്ടും. മാത്രമല്ല, ഇത്തരത്തിലുള്ള ഇരുപ്പ് തുടയ്ക്കുള്ളിലെ മസിലിനെ ചെറുതാക്കുകയും തുടയ്ക്കു പുറത്തെ മസിലിനെ വലുതാക്കുകയും ചെയ്യും. ഇതു സന്ധികളുടെ സ്ഥാനം തെറ്റിക്കുകയും പെല്‍വിക് ഇംബാലന്‍സിലേക്കു നയിക്കുകയും ചെയ്യും. സ്ത്രീകളുടെ പുറകുവശത്തിന് വളവു വരാനും നടുവേദനയ്ക്കും ഇത്തരത്തിലുള്ള സിറ്റിങ് പൊസിഷനുകള്‍ കാരണമാകുന്നുണ്ട്. ഇനി കാലിന്മേല്‍ കാല്‍ കയറ്റി വച്ചിരിക്കുമ്പോള്‍ വരാന്‍ പോകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.
Leave a Reply