Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദിവസവും 40 സിഗരറ്റുകള്‍ വരെ വലിച്ചിരുന്ന ഈ ബാലന്റെ കഥ ഒരു കാലത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ആര്‍ഡി റിസാല്‍ എന്ന ഈ ബാലന് മുതിര്‍ന്നവരെ വെല്ലുന്ന തഴക്കത്തോടെയും പഴക്കത്തോടെയും സിഗരറ്റുകള്‍ ഒന്നിനുപുറകെ ഒന്നായി വലിച്ചുതള്ളുന്ന വീഡിയോയും ഫോട്ടോയുമൊക്കെ അക്കാലത്ത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.ഇപ്പോള്‍ അല്‍ദി പുകവലി പൂര്‍ണ്ണമായും നിര്‍ത്തി. .ഇന്തോനേഷ്യയിലെ സുമാത്രയിലെ ഒരു ദരിദ്രഗാമത്തിലാണ് അല്‍ദി റിസാലിന്റെ ജനനം. അല്‍ദിയുടെ വാര്‍ത്ത ശ്രദ്ധ നേടിയതോടെ ഇന്തോനേഷ്യന്‍ സര്‍ക്കാരിന് കുട്ടികള്‍ക്കിടയിലെ പുകവലിക്കെതിരായി പ്രചാരണം നടത്തേണ്ട അവസ്ഥ പോലുമുണ്ടായി. സര്‍ക്കാര്‍ തന്നെ ഈ കുട്ടിയുടെ പുകവലി നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കുകയും ചെയ്തു.

രണ്ട് ആഴ്ച്ചയോളം പ്രത്യേക ചികിത്സയുടെ ഭാഗമായി അല്‍ദിയെ വീട്ടില്‍ നിന്നും ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് മാറ്റി. കൂടുതല്‍ വ്യത്യസ്ഥമായ കളികളിലേക്ക് ശ്രദ്ധമാറ്റിയാണ് കുട്ടിയുടെ പുകവലിയെന്ന ദുഃശീലത്തെ അധികൃതര്‍ അവസാനിപ്പിച്ചത്. രണ്ടാം വയസില്‍ ദിവസം നാല്‍പ്പത് സിഗരറ്റ് വലിച്ചിരുന്ന അല്‍ദിയെ അടുത്തിടെ സന്ദര്‍ശിച്ച ഡോക്യുമെന്ററി ടീമാണ് അവന് പുകവലി നിര്‍ത്തിയ വിവരം പുറത്തുവിട്ടത്. എന്നാൽ ആര്‍ഡിയുടെ കാര്യത്തില്‍ സിഗരറ്റില്‍ നിന്ന് മുക്തി നേടിയെങ്കിലും അമിതമായ ഭക്ഷണാസക്തിയുടെ രൂപത്തില്‍ അത് വീണ്ടും അവനെ പിടികൂടി. തുടര്‍ന്ന്, ചികിത്സകള്‍ക്കൊക്കെ വിധേയനായ ശേഷമാണ് ആര്‍ഡി ഈ ആസക്തിയേയും മറികടന്നത്. ഇപ്പോള്‍ തികച്ചും ആരോഗ്യകരമായ ഒരു ജീവിതരീതിയാണ് ആര്‍ഡി പാലിച്ചുപോരുന്നത്.ഇപ്പോള്‍ ആര്‍ഡി പുകവലിക്കില്ല, ആവശ്യമായ അളവില്‍ മാത്രമേ ഭക്ഷണം കഴിക്കൂ. അവയുടെ ഫലങ്ങള്‍ അത്ഭുതകാരമാണ്. ദുശീലങ്ങള്‍ മാറ്റാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇന്ന് ആര്‍ഡി ഒരു പ്രചോദനമാണ്.

Leave a Reply